ലോക വന്‍ശക്തി രാജ്യങ്ങളില്‍ അമേരിക്കയും ചൈനയും; ഇന്ത്യ എവിടെ?

FEBRUARY 5, 2025, 1:21 AM

ഒരു രാജ്യം ശക്തമാണ് എന്ന് വിലയിരുത്തുന്നത് ആ രാജ്യത്തിന്റെ സൈനിക ശക്തിയിലാണ്. ഒപ്പം സാമ്പത്തിക കെട്ടുറപ്പും പ്രധാന ഖടകമാണ്. ഈ രണ്ട് നേട്ടങ്ങളും കൈവരിച്ച രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രമുഖ സ്ഥാനമുണ്ടാകും. ആ രാജ്യത്തിന്റെ തലവന്‍ പറയുന്നത് കേള്‍ക്കാന്‍ ആളും ഉണ്ടാകും. അന്താരാഷ്ട്രതലത്തില്‍ അവരുമായി സഖ്യം ചേരാന്‍ രാജ്യങ്ങള്‍ അണിനിരക്കും.

അമേരിക്കക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തി ലഭിച്ചതും ഈ നേട്ടങ്ങള്‍ കൈവരിച്ചതുകൊണ്ട് തന്നെയാണ്. ലോക പൊലീസ് എന്ന വിളിപ്പേര് അമേരിക്കക്ക് ലഭിക്കാന്‍ കാരണം അവരുടെ സൈനിക-സാമ്പത്തിക ശക്തിയും വിപുലമായ ബന്ധങ്ങളുമാണ്. എന്നാല്‍ ഫോബ്സ് തയ്യാറാക്കിയ പത്ത് പ്രബല ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ബാക്കിയുള്ളവര്‍ ആരൊക്കെ എന്നറിയാം.

ഒന്നാം സ്ഥാനത്ത് അമേരിക്ക

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 30 ലക്ഷം കോടി ഡോളറാണ് ജിഡിപി. 34.5 കോടി ജനങ്ങളുള്ള രാജ്യം. സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും പ്രബലമാണ് അമേരിക്ക. ലോകത്തെ ഏത് രാഷ്ട്രീയ-സാമ്പത്തിക നീക്കത്തിന്റെ ഭാഗമായും അമേരിക്ക എത്തുന്നത് ഇതുകൊണ്ടുതന്നെ.

പ്രബല രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ചൈനയാണ്. 19.53 ലക്ഷം കോടിയാണ് ജിഡിപി. 141.9 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. വ്യാപാരം, സാങ്കേതിക വിദ്യ, സൈനിക ശക്തി എന്നിവയിലെല്ലാം ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് 2.2 ലക്ഷം കോടി ഡോളറാണ് ജിഡിപി. സൈനിക ശക്തി മാത്രമല്ല 14 കോടി ജനങ്ങളുള്ള റഷ്യയെ പ്രബലമാക്കുന്നത്, അവരുടെ പ്രകൃതി വിഭവങ്ങള്‍ കൂടിയാണ്.

സൗദി അറേബ്യയും ഇന്ത്യയും

നാലാം സ്ഥാനത്തുള്ളത് ബ്രിട്ടനാണ്. 6.91 കോടി ജനങ്ങളാണ് ബ്രിട്ടനിലുള്ളത്. ശക്തമായ സൈനിക സഖ്യവും സാമ്പത്തിക മേല്‍കോയ്മയുമാണ് ബ്രിട്ടനെ മുന്നില്‍ നിര്‍ത്തുന്നത്. അഞ്ചാം സ്ഥാനത്തുള്ള ജര്‍മനിയുടെ ജിഡിപി 4.92 കോടി ഡോളറാണ്. 8.45 കോടി ജനങ്ങളുള്ള ഈ രാജ്യം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയ്ക്ക ഉടമയാണ്.

പട്ടിയില്‍ ആറാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. 1.95 ലക്ഷം കോടിയാണ് ജിഡിപി. 5.17 കോടി ജനങ്ങളുള്ള ദക്ഷിണ കൊറിയ സാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടമാണ് മികച്ച ശക്തിയാക്കുന്നത്. ഏഴാം സ്ഥാനത്ത് ഫ്രാന്‍സ് ആണുള്ളത്. 3.28 ലക്ഷം കോടി ജിഡിപിയുള്ള ഫ്രാന്‍സിലെ ജനസംഖ്യ 6.65 കോടി വരും. എട്ടാം സ്ഥാനത്തുള്ള ജപ്പാന്റെ ജിഡിപി 4.39 ലക്ഷം കോടി ഡോളറാണ്. 12.37 കോടി ജനങ്ങളാണിവിടെയുള്ളത്.

ഒമ്പതാം സ്ഥാനത്താണ് ജിസിസി രാജ്യമായ സൗദി അറേബ്യ. 1.14 ലക്ഷം കോടി ഡോളറാണ് ജിഡിപി. 3.39 കോടി ജനങ്ങളുള്ള സൗദിക്ക് ആഗോള എണ്ണ വിപണിയില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. പത്താം സ്ഥാനത്ത് ഇസ്രായേല്‍ ആണ്. 550 ബില്യണ്‍ ഡോളറാണ് ഇസ്രായേലിന്റെ ജിഡിപി. ഒരു കോടിയില്‍ താഴെയാണ് ജനസംഖ്യ. സൈനിക ബലമാണ് ഈ രാജ്യത്തെ കരുത്തുറ്റതാക്കുന്നത്. പട്ടികയില്‍ 12ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam