ഇസ്രായേല്‍ പാലസ്തീന്‍ പ്രത്യക്ഷ യുദ്ധത്തിന് താല്‍ക്കാലികമായി അന്ത്യം കുറിച്ചെങ്കിലും ലോകം ആശങ്കയോടെ നോക്കുന്ന മറ്റൊരു വെല്ലുവിളിയാണ് റഷ്യ-ഉക്രെയ്ന്‍ തര്‍ക്കം. രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധം എന്ന് അവസാനിക്കുമെന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് നേതാക്കള്‍. ഐക്യരാഷ്ട്രസഭയ്ക്ക് പോലും കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്ത ഈ അവസ്ഥയ്ക്ക് എന്ന് മാറ്റം വരുമെന്ന ചോദ്യത്തിന് മറുപടിയായി ജിസിസിയില്‍ ചില ചലനങ്ങള്‍ സംഭവിക്കുന്നു.
ഉക്രെയ്‌ന്റെ ശക്തി അമേരിക്കയാണ്. ജോ ബൈഡന്‍ ഭരണകൂടം ആയുധവും പണവും നല്‍കി ഉക്രെയ്ന്‍ ഭരണകൂടത്തിന് വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് മറിച്ചുള്ള നിലപാടുകാരനാണ്. അമേരിക്കക്ക് ചെലവ് വരുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എങ്കിലും ഇസ്രായേലിന് ആയുധം നല്‍കുന്നത് അമേരിക്ക തുടരുന്നുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അകല്‍ച്ചയില്ലാത്ത വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ് എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്ന വേളയില്‍ ട്രംപിനെ പുടിന്‍ അഭിനന്ദിച്ചതും പ്രധാന വാര്‍ത്തയായിരുന്നു. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ ഉക്രെയ്ന്‍ യുദ്ധം തീരുമെന്നാണ് വിലയിരുത്തുന്നത്.
എവിടെ വച്ചാകും ആ ചര്‍ച്ച എന്ന ചോദ്യമാണ് ബാക്കി. അമേരിക്കയിലേക്ക് പുടിന്‍ വരില്ല. റഷ്യയിലേക്ക് ട്രംപും പോകില്ല. കൂടിക്കാഴ്ച മൂന്നാമത് ഒരു രാജ്യത്ത് വച്ചാകാനാണ് സാധ്യത കൂടുതല്‍. ഈ സാഹചര്യത്തിലാണ് ജിസിസിയില്‍ വച്ച് ചര്‍ച്ച നടക്കുമെന്ന സൂചനകള്‍ വന്നിരിക്കുന്നത്. റഷ്യയുടെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് വാര്‍ത്ത.
സൗദി അറേബ്യയിലോ യുഎഇയിലേ വച്ചാകും ട്രംപ്-പുടിന്‍ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച നടത്തുമ്പോള്‍ ആ രാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നിര്‍ബന്ധമാണ്. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ഒരു ചര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നില്ല എന്നാണ് റഷ്യയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപ്പോള്‍ മൂന്നാമതൊരു രാജ്യം മുന്‍കൈ എടുക്കണം എന്ന് ചുരുക്കം. അടുത്തിടെ റഷ്യയില്‍ നിന്നുള്ള ഉദ്യോസ്ഥര്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചിരുന്നു. സൗദിക്കും യുഎഇക്കും അമേരിക്കയുമായി അടുത്ത ബന്ധമാണ്.
ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ശക്തമായ നടപടിയുമായി രംഗത്തുവന്ന വേളയില്‍ പക്ഷേ, സൗദിയും യുഎഇയും റഷ്യയെ കുറ്റപ്പെടുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് യുഎഇ മധ്യസ്ഥത വഹിച്ചിരുന്നു. പുടിനും സൗദി അറേബ്യയുമായി അടുത്ത ബന്ധമാണ്. യുഎഇയുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. എങ്കിലും അമേരിക്കയുമായി സഹകരണം ശക്തമല്ലാത്ത രാജ്യത്ത് വേണം ട്രംപുമായുള്ള ചര്‍ച്ച എന്ന നിലപാട് റഷ്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടത്രെ.
ചര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കയോ റഷ്യയോ സൗദി അറേബ്യയോ യുഎഇയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച നടന്നാല്‍ ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1