കുമിഞ്ഞു കൂടി വജ്രങ്ങള്‍: പിന്നിലെ കാരണം ഇതാണ്

MAY 25, 2022, 12:11 AM

ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണ് വജ്രം. ഭൂമിയില്‍ ഇത്ര മൂല്യമേറിയ വജ്രങ്ങള്‍ കണ്ടെടുക്കാന്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഖനികള്‍ നിര്‍മ്മിക്കണം. എന്നാല്‍ വജ്രമഴ പെയ്യുന്ന ഒരിടമുണ്ടെന്ന കാര്യം അറിയുമോ ? . പക്ഷെ നമ്മുടെ ഭൂമിയിലല്ല മറ്റ് ഗ്രഹങ്ങളിലാണ്. യുറാനസ്, നെപ്ട്യൂണ്‍ പോലുള്ള ഗ്രഹങ്ങളിലാണ് വജ്രമഴ പെയ്യാറുള്ളത്. ചില അവസ്ഥകളില്‍ ജൂപ്പിറ്റര്‍, സാറ്റേണ്‍ പോലുള്ള ഗ്രഹങ്ങളിലും പെയ്യും. എങ്ങനെയാണ് ഈ ഗ്രഹങ്ങളില്‍ വജ്രമഴ പെയ്യുന്നതെന്ന് നോക്കാം.


നെപ്ട്യൂണ്‍ ഉള്‍പ്പെടെയുളളവ വാതക ഗ്രഹങ്ങളായതുകൊണ്ടു തന്നെ ഇവിടുത്തെ കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. ഈ ഗ്രഹങ്ങളിലൊക്കെ വജ്രമഴ പെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ഗ്രഹങ്ങളിലെ കാര്‍ബണിന്റെ സാന്നിദ്ധ്യമാണ്. ഈ കാര്‍ബണ്‍, പ്രഷര്‍-ടെംമ്പറേച്ചറിലുണ്ടാകുന്ന വ്യതിയാനം മൂലം ഘടനമാറി ക്രിസ്റ്റല്‍ രൂപത്തിലാകും. ഈ ക്രിസ്റ്റലുകളാണ് പിന്നീട് ഡയമണ്ട് ആയി മാറുന്നത്.

vachakam
vachakam
vachakam

യുറാനസ്, നെപ്ട്യൂണ്‍ പോലുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ഒരുപാട് കാര്‍ബണ്‍ അടങ്ങിയിട്ടുണ്ട്. ഈ കാര്‍ബണ്‍ കണികളില്‍ ഇടിമിന്നലേല്‍ക്കുമ്പോള്‍ അത് കട്ടികൂടി ഗ്രാഫൈറ്റായി പെയ്യാന്‍ തുടങ്ങും. അന്തരീക്ഷത്തില്‍ ശക്തമായി സമ്മര്‍ദ്ദം കൂടുമ്പോള്‍ അത് വീണ്ടും കട്ടികൂടി ഡയമണ്ടായി മാറും. ഇങ്ങനെ രൂപപ്പെട്ട ഡയമണ്ട് ശക്തമായൊരു കാറ്റടിക്കുമ്പോള്‍ വജ്രമഴയായി പെയ്യുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന വജ്രത്തിന് ഏകദേശം ഒരു സെന്റിമീറ്ററൊക്കെ നീളം വരും.


ചുരുക്കി പറഞ്ഞാല്‍ അതി കഠിനമായ ചൂടും സമ്മര്‍ദവും മൂലം അന്തരീക്ഷത്തില്‍ ക്രിസ്റ്റലൈസേഷന്‍ എന്ന പ്രക്രിയ നടക്കുകയും കാര്‍ബണുകള്‍ വജ്രമായി മാറുകയും , ഗ്രഹങ്ങളുടെ ഏറ്റവും അടിത്തട്ടിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുകയാണ് ചെയ്യുന്നത്. നെപ്ട്യൂണിലാണ് ഏറ്റവും കൂടുതല്‍ വജ്രമഴ പെയ്യാറുള്ളത്. ഇവിടെ വജ്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. നെപ്ട്യൂണില്‍ മാത്രമല്ല യുറാനസിലും ഇത് തന്നെയാകും സ്ഥിതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

vachakam
vachakam
vachakam

വജ്രമഴ പെയ്യുന്നതിന് പിന്നിലെ കാരണം അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. നെപ്ട്യൂണിന്റെ ഉള്ളിലേയും പുറത്തേയും കൊടു ചൂടും ഉയര്‍ന്ന മര്‍ദ്ദവുമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. നെപ്റ്റിയൂണിന്റെ അന്തര്‍ഭാഗത്തുള്ള ഹൈഡ്രോകാര്‍ബണ്‍ ഘടകങ്ങളെ വജ്രങ്ങളാക്കി മാറ്റുന്നു എന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്. 


സൗരയൂഥത്തിലെ ഏറ്റവും ബാഹ്യഗ്രഹങ്ങളായതിനാല്‍ പലപ്പോഴും പഠനങ്ങളില്‍ നിന്ന് തഴയപ്പെട്ടിരുന്നു. എന്നാല്‍ ഈ പഠനം നീല ഭീമന്മാര്‍ എന്നറിയപ്പെടുന്ന ഈ ഗ്രഹങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിച്ചിരിന്നു .

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam