ഇത് തട്ടിപ്പല്ല, ഒറിജിനലാണ്..., 1500 വര്‍ഷം പഴക്കമുള്ള വൈന്‍ നിര്‍മ്മാണ സമുച്ചയം കണ്ടത്തി !

OCTOBER 13, 2021, 12:04 AM

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് ലോകമെമ്പടുമുള്ള ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുരാവസ്തു എന്നു പറയുമ്പോള്‍ അടുത്ത ഉടായിപ്പ് എന്ന മട്ടിലാണ് പലരും ചിന്തിക്കുന്നത്. ഇനി ഫരയാന്‍ പോകുന്ന സംഗതി വ്യാജനല്ല ഒറിജിനലാണ്. 1500 വര്‍ഷം പഴക്കമുള്ള വൈന്‍ നിര്‍മ്മാണ സമുച്ചയവും പാത്രങ്ങളും കണ്ടെത്തി. പേടിക്കണ്ട കേരളത്തിലോ, അമേരിക്കയിലോ അല്ല. അങ്ങ് ഇസ്രായേലിലാണ്. 


ഇസ്രായേലില്‍ 1500 വര്‍ഷം പഴക്കമുള്ള വൈന്‍ നിര്‍മ്മാണ സമുച്ചയം കണ്ടെത്തിയെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍. അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. 

vachakam
vachakam
vachakam


പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്‌നിലാണ് ഇത് കണ്ടെത്തിയത്. വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്യുകയും ചെയ്തു. ഇതിന്റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. 

സൈറ്റില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ (0.4 ചതുരശ്ര മൈല്‍) വ്യാപിച്ചു കിടക്കുന്ന അഞ്ച് വൈന്‍ പ്രസ്സുകള്‍, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയര്‍ഹൗസുകള്‍, അത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ചൂളകള്‍ എന്നിവയെല്ലാം കണ്ടെത്തിയതില്‍ അടങ്ങിയിരിക്കുന്നു. 

vachakam
vachakam
vachakam


യൂറോപ്പിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ഏഷ്യാമൈനറിലേക്കും കയറ്റുമതി ചെയ്ത ശേഷം അന്തിമ ഉല്‍പ്പന്നം ഗാസ, ആഷ്‌കെലോണ്‍ വൈന്‍ എന്നറിയപ്പെട്ടു. മെഡിറ്ററേനിയന്‍ മേഖലയിലുട നീളം ഇതിന്റെ ഗുണ നിലവാരത്തിന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. അക്കാലത്ത് വൈന്‍ പലര്‍ക്കും ഒരു പ്രധാന ഘടകം കൂടിയായിരുന്നു.

'ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായി കണക്കാക്കിയിരുന്നു. ഇത് സുരക്ഷിതമായ പാനീയമായിരുന്നു. കാരണം വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു' എന്ന് ഖനനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജോണ്‍ സെലിഗ്മാന്‍ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam