ഇന്ന് ലോക റെഡ് ക്രോസ് ദിനം

MAY 8, 2024, 11:03 AM

നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ പ്രവര്‍ത്തനം ഓര്‍മപ്പെടുത്തി മെയ് എട്ടിന് അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം ആചരിക്കുന്നു. റെഡ് ക്രോസിന്റെ സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റെ ജന്മദിനമാണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്. 1828 മെയ് എട്ടിന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ നഗരത്തിലാണ് ജീന്‍ ഹെന്റി ഡുനന്റ് ജനിച്ചത്.

1901 ല്‍ ലോകത്തിലെ ആദ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനായിരുന്നു. 1863 ല്‍ ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിച്ചത് ജീന്‍ ഡുനന്റാണ്. പിന്നീട് 1920 ല്‍ ഇന്ത്യയില്‍ സമാനമായ ഒരു സംഘടന രൂപീകരിച്ചു. അതിന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്ന് പേരിട്ടു. 'മനുഷ്യത്വത്തെ ജീവനോടെ നിലനിര്‍ത്തുക' എന്നതാണ് ഈ വര്‍ഷത്തെ ലോക റെഡ് ക്രോസ് ദിന പ്രമേയം.

1859 ല്‍ ഇറ്റലിയിലെ സോള്‍ഫെറിനോയില്‍ ഒരു യുദ്ധം നടന്നു. അതില്‍ നാല്‍പതിനായിരത്തിലധികം സൈനികര്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുറിവേറ്റ സൈനികരുടെ അവസ്ഥ കണ്ട് ഹെന്റി ഡുനന്റ് വളരെ ദുഖിതനായിരുന്നു. തുടര്‍ന്ന് ഹെന്റി ഡുനന്റ് ഗ്രാമത്തിലെ ചില ആളുകളുമായി ചേര്‍ന്ന് ആ സൈനികരെ സഹായിച്ചു. അതിനുശേഷം 1863 ല്‍ അദ്ദേഹം ഒരു കമ്മിറ്റി രൂപീകരിച്ചു. അത് റെഡ് ക്രോസിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റി എന്ന് നാമകരണം ചെയ്യപ്പെട്ടു. ലോക റെഡ് ക്രോസ് ദിനം ആദ്യമായി ആചരിച്ചത് 1948 ലാണ്. എന്നിരുന്നാലും 1984 മുതല്‍ ഈ ദിനം ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്നു.

ലോക റെഡ് ക്രോസ് ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും സഹായിക്കുക എന്നതാണ്. പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയില്‍ വിവേചനമില്ലാതെ ആളുകളെ സഹായിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് റെഡ് ക്രോസ്. ഏറ്റവും മോശം സാഹചര്യങ്ങളിലും മനുഷ്യരാശിയെ സേവിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന്റെ ലക്ഷ്യം. റഷ്യയും ഉക്രെയിനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പരിക്കേറ്റവരെയും സൈനികരെയും റെഡ് ക്രോസ് സംഘടന സഹായിച്ചു വരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam