ഇന്ത്യയുടെ 'ഐസ്‌ക്രീം ലേഡി'! 20,000 രൂപ മൂലധനത്തില്‍ നിന്ന് 6000 കോടിയുടെ ആസ്തി

MAY 8, 2024, 11:54 AM

ഇന്ത്യയില്‍ വാണിജ്യ മേഖലയില്‍ വലിയ വിജയം കൈവരിച്ച നിരവധി  വനിതകളുടെ കഥ നമുക്കറിയാം. ഇന്ത്യയില്‍ ഐസ്‌ക്രീം ലേഡി എന്ന വിശേഷണത്തിന് അര്‍ഹയായ, തന്റെ കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച ഒരു ധീര വനിതയുടെ ജീവിതം എല്ലാവര്‍ക്കും പാഠമാണ്.

മറ്റാരുമല്ല രജനി ബെക്റ്റര്‍ ആണ് ഈ വനിതാ സംരംഭക. വെറും 20,000 രൂപ മുതല്‍മുടക്കിലാണ് രജനി തന്റെ ബിസിനസ് ആരംഭിച്ചതെന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊന്നും വിശ്വസിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഇന്നവര്‍ എത്തി നില്‍ക്കുന്ന ഉയരങ്ങള്‍ അന്നത്തെ സാഹചര്യത്തില്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കരുതി കാണാന്‍ വഴിയില്ല. തന്റെ സാമ്പത്തിക സാഹചര്യങ്ങളോട് മാത്രമല്ല സാമൂഹ്യമായ പല കടമ്പകളേയും കടന്നുകൊണ്ടാണ് വ്യാപാര മേഖലയിലേക്ക് കടന്ന് വന്നത്.

ലുധിയാനയിലെ സ്വന്തം വീട്ടില്‍ ഐസ്‌ക്രീം ഉത്പാദിപ്പിച്ച് കൊണ്ട് തുടങ്ങിയ അവര്‍ പിന്നീട് പതിയെ ബിസ്‌ക്കറ്റുകളും മറ്റ് ഭക്ഷണ വസ്തുക്കളും കൂടി ഇതിനൊപ്പം ചേര്‍ത്ത് ബിസിനസ്സ് വളര്‍ത്തുകയായിരുന്നു. ഗുണമേന്മയും ഒപ്പം രുചിയും ആളുകള്‍ ഏറ്റെടുത്തതോടെ രജനിയുടെ ഉല്‍പ്പന്നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വ്യാപകമായ അംഗീകാരങ്ങള്‍ നേടുകയായിരുന്നു. പ്രമുഖ കമ്പനിയായ മക്ഡൊണാള്‍ഡ് മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ലിമിറ്റഡിനെ തങ്ങളുടെ സ്ഥിരം ബണ്‍ വിതരണക്കാരായി തീരുമാനിച്ചതാണ് രജനിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ഇത് വലിയ അവസരങ്ങളിലേക്കാണ് രജനിക്ക് വഴി തുറന്നത്. ഒരു ബിസിനസുകാരിക്ക് ആദ്യം വേണ്ടത് തന്റെ ഉത്പന്നങ്ങളെ കുറിച്ചുള്ള ദീര്‍ഘ ദൃഷ്ടിയാണ്. അത്തരത്തില്‍ തന്റെ ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മുന്‍കൂട്ടി അറിഞ്ഞ രജനി ഗ്രെറ്റര്‍ നോയിഡയില്‍ ഒരു പുതിയ കേന്ദ്രം ആരംഭിക്കുകയും രാജ്യത്തുടനീളം പുതിയ ഔട്ട്‌ലറ്റുകള്‍ ഉണ്ടാക്കുകയും ചെയ്തു.

2023 ലെ കണക്കനുസരിച്ച്, മിസിസ് ബെക്റ്റേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ലിമിറ്റഡിന്റെ വിപണി ഏകദേശം മൂല്യം 6681 കോടി രൂപയാണ്. രാജ്യത്തുടനീളം വില്‍പ്പന നടത്തുന്ന ഉത്പന്നമെന്ന നിലയിലേക്ക് കമ്പനി ഇന്ന് വളര്‍ന്നു കഴിഞ്ഞു. അതിന്റെ മൂല്യവും അതിനൊത്ത് ഉയര്‍ന്നിട്ടുണ്ട്. ഇത് രജനിയെ ഇന്ത്യയിലെ ഏറ്റവും പ്രധാന വനിതാ സംരംഭക എന്ന നിലയിലേക്ക് ഉയര്‍ത്തി.

കഴിഞ്ഞ കാലങ്ങളില്‍ നിരവധി വനിതാ സംരംഭകര്‍ക്കാണ് രജനിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ പ്രചോദനമായത്. കേവലം 20,000 രൂപയുടെ മൂലധനത്തില്‍ നിന്നും 6000 കോടിക്കും അപ്പുറമുള്ള ആസ്തിയിലേക്ക് വളര്‍ന്ന രജനിയുടെ ബിസിനസ് സാമ്രാജ്യം ഐപിഒ സമാഹരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വളര്‍ച്ചയുടെ പാതയിലാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam