ഷെങ്കന്‍ വിസയില്‍ ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്ക് എളുപ്പം പറക്കാം!

MAY 8, 2024, 5:52 PM

യൂറോപ്യന്‍ യൂണിയന്‍ ഈയടുത്ത് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രത്യേകമായി ഒരു വിസ പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് യൂറോപ്പില്‍ സഞ്ചരിക്കുന്നതിന് ഏറെ സൗകര്യങ്ങളാണ് ഈ വിസാ രീതി കൊണ്ടു വന്നിരിക്കുന്നത്. ദീര്‍ഘകാലത്തേക്കും വ്യത്യസ്ത എന്‍ട്രികളിലൂടെയും ഷെങ്കന്‍ വിസ അനുവദിക്കുന്നതാണ് ഈ പദ്ധതി. യാത്രയില്‍ നേരിടാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കി യൂറോപ്പില്‍ സഞ്ചാരം സുഗമമാക്കാന്‍ ഈ വിസ സഹായിക്കുന്നു. ഷെങ്കന്‍ പ്രദേശങ്ങളില്‍ നിന്നും മികച്ച യാത്രാ അനുഭവം ലഭിക്കാനും ഇതിലൂടെ സാധിക്കും.

എന്താണ് ഷെങ്കന്‍ വിസ?

യൂറോപ്യന്‍ യൂണിയനിലെ 25 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന വിസയാണ് ഷെങ്കന്‍ വിസ. യൂണിയനില്‍ ആകെയുള്ളത് 27 രാജ്യങ്ങളാണ്. അതേസമയം സൈപ്രസ്, റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ ഈ വിസയുടെ പരിധിയില്‍ വരുന്നില്ല. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അനുഭവങ്ങളാണ് ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ലഭിക്കുക. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറുമ്പോള്‍ ഷെങ്കന്‍ വിസയുള്ള യാത്രികര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

ഒരു ഷെങ്കന്‍ വിസയില്‍ നിന്നും ലഭിക്കുന്നത് 180 ദിവസത്തെ സമയപരിധിക്കുള്ളില്‍ 90 ദിവസം വരെ താമസിക്കുന്നതിനുള്ള അവസരമാണ്. ഷെങ്കന്‍ പ്രദേശത്തേക്ക് സിംഗിള്‍ എന്‍ട്രിയായോ മള്‍ട്ടി എന്‍ട്രിയായോ ഈ വിസ എടുക്കാവുന്നതാണ്. സിംഗിള്‍ എന്‍ട്രിയില്‍ ഒരു തവണ മാത്രമാണ് പ്രദേശത്ത് കടക്കുവാന്‍ അനുമതി ലഭിക്കുക. മള്‍ട്ടി എന്‍ട്രി ആവുമ്പോള്‍ പല തവണ സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാവും.

പുതിയ മാറ്റം ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

ഷെങ്കന്‍ വിസയില്‍ പുതിയ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതാണ് ഈ മാറ്റങ്ങള്‍. രണ്ട് വര്‍ഷത്തെ സമയപരിധിയില്‍ വരെ ഇനി വിസ ലഭിക്കും. നേരത്തെ കുറഞ്ഞ കാലയളവിനാണ് വിസ ലഭിച്ചിരുന്നത്. എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തേക്ക് വിസ ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ഷെങ്കന്‍ വിസകള്‍ സ്വന്തമാക്കുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്തവര്‍ക്കാണ് പുതിയ മാനദണ്ഡ പ്രകാരമുള്ള വിസ ലഭിക്കുക. രണ്ട് വര്‍ഷത്തെ ഷെങ്കന്‍ വിസ പിന്നീട് അഞ്ച് വര്‍ഷത്തേക്ക് സമയപരിധി വര്‍ധിപ്പിക്കാനുള്ള അവസരമാണ്. പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടില്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam