ഇന്ത്യയിയലെ ജനപ്രീയ കോടീശ്വരനെക്കുറിച്ച് അല്‍പം സ്വകാര്യം

MAY 8, 2024, 12:03 PM

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പരിചിതനും അതിസമ്പന്നനുമായ ഒരു വ്യക്തിയെയാണ് പരിചയപ്പെടുത്തുന്നത്. ഇദ്ദേഹമൊരു സാധാരണ വ്യവസായി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയോടു കൂടി കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തി എന്ന നിലയില്‍ ധാരാളം ആരാധകര്‍ കൂടിയുള്ള ആളാണ്. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ കുറിച്ചാണ്.

കുറച്ചൊക്കെ പണം കൈയില്‍ വന്നാല്‍ പഴയ വീടും കാര്യങ്ങളും ഒക്കെ ഇടിച്ചുനിരത്തി പുത്തന്‍ വീട് വയ്ക്കാന്‍ ആളുകള്‍ വെമ്പുന്ന ഈ കാലത്ത്, പാരമ്പര്യവും പൈതൃകവും ഒക്കെ ഓര്‍മ്മകളായി മാറിയ ഈ കാലത്ത് അങ്ങനെ അല്ലാത്ത ചിലരെങ്കിലും ഉണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ആനന്ദ് മഹീന്ദ്ര. ആനന്ദ് മഹീന്ദ്ര എന്ന ബിസിനസ് അധിപന്റെ വ്യക്തിപരമായ ആസ്തി 17000 കോടിയോളം വരും. എന്നാല്‍ അതിലേറെയാണ് അദ്ദേഹത്തിന്റെ മനസിന്റെ വലുപ്പം. എന്തെന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും, ഇത്രത്തോളം ആസ്തി ഉണ്ടായിട്ടും അദ്ദേഹം ഇപ്പോഴും കഴിയുന്നത് മുന്‍പ് തന്റെ മുത്തച്ഛന്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുംബൈയിലെ ഒരു വീട്ടിലാണ്.

വളരെ വ്യത്യസ്ത ജീവിതശൈലി പുലര്‍ത്തുന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ് അദ്ദേഹം. എന്തെന്നാല്‍ ഏകദേശം 19 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായ മഹീന്ദ്രയുടെ തലപ്പത്ത് ഇരുന്നിട്ടും ലളിതമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. അത് തന്നെയാണ് അദ്ദേഹത്തെ മറ്റ് വ്യവസായികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും.

മുംബൈയിലുള്ള നെപ്പിയന്‍ സീ റോഡിലെ പഴയ വീട്ടിലാണ് ആനന്ദ് കഴിയുന്നത്. വൈകാരികമായ ചില ബന്ധങ്ങള്‍ കാരണമാണ് അദ്ദേഹം ഈ വീട് വാങ്ങിയതും താമസം ഇവിടേക്ക് മാറ്റിയതും. തന്റെ മുത്തച്ഛന്‍ താമസിച്ചിരുന്ന ഈ വീട് പൊളിച്ച് പുതുക്കിപ്പണിയുമെന്ന വാര്‍ത്ത വന്നപ്പോഴായിരുന്നു ആനന്ദ് വീട് സ്വന്തമാക്കാന്‍ തീരുമാനിച്ചത്. പ്രിയദര്‍ശിനി പാര്‍ക്കിന് എതിര്‍വശത്ത് 13,000 ചതുരശ്ര അടി സ്ഥലത്താണ് ഗുലിസ്ഥാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവ് നിലകൊള്ളുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 270 കോടി രൂപയ്ക്കാണ് ആനന്ദ് ഈ വസ്തു വാങ്ങിയത്. എന്നാല്‍ ഇതിന്റെ ഭൗതിക ആസ്തിയേക്കാള്‍ കൂടുതല്‍ വൈകാരികമായി മൂല്യമാണ് ഇതിനുള്ളതെന്നാണ് ആനന്ദ് മഹീന്ദ്ര തന്നെ പറയുന്നത്.

അതേസമയം, കോടികളുടെ ബിസിനസ് സാമ്രാജ്യം നോക്കി നടത്തുമ്പോഴും സാമൂഹിക സേവന രംഗത്തും കൈയ്യൊപ്പ് പതിപ്പിച്ച ആളാണ് ആനന്ദ് മഹീന്ദ്ര. നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ അവശ വിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹത്തെ നടപ്പിലാക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam