ഡാളസിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു

FEBRUARY 27, 2025, 2:57 AM

ഡാളസ് : അന്താരാഷ്ട്ര വനിതാദിനത്തിൽ ഡാളസിൽ വനിതാസംവാദം സംഘടിപ്പിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാൻ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാസംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 വൈകീട്ട് 4:30 -6:30ന്  കെഎഡി/ഐസിഇസി ഹാളിൽ (3821 ബ്രോഡ്‌വേ ബൊളിവാർഡ് ഗാർലൻഡ്) പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹു. ഡോ. ആനി പോൾ ലെജിസ്ലേറ്റീവ് വൈസ് ചെയർ റോക്ക്‌ലാൻഡ് കൗണ്ടി, ന്യൂയോർക്ക് മുഖ്യ പ്രഭാഷണം നടത്തും.

'ആക്ഷൻ ത്വരിതപ്പെടുത്തുക' ക്ഷേമവും സ്വയം പരിചരണവും, സ്ത്രീ ആരോഗ്യ കരിയറും ബന്ധങ്ങളും, നെറ്റ്‌വർക്കിംഗ് എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടക്കും. ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്‌സിൽ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്
സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി ജോർജ്  469-688 -2065, പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ 469 -449 -1905 എന്നിവരെ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

പി.പി. ചെറിയാൻ  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam