കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാളസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു

MAY 9, 2026, 2:06 PM

ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാളസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8ന് വൈകുന്നേരം 'ഇന്ത്യ പാലസ്' ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു.

ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, 'സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും പറഞ്ഞു.

vachakam
vachakam
vachakam

വൈസ് പ്രസിഡന്റ് ജോജി വർഗീസ്, 'കേരളം ആഗ്രഹിച്ച മാറ്റം യാഥാർത്ഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശിച്ചു.


യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവർത്തകരുടെ കഠിനാധ്വാനവും യു.ഡി.എഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറർ), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജൻ), സാം ഡേവിഡ്, എന്നിവർ ആശംസ പ്രസംഗത്തിൽ  അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

അഴിമതിയില്ലാത്തതും സാമ്പത്തിക അച്ചടക്കമുള്ളതുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ ഈ ഭരണം പ്രത്യാശ നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവെപ്പായി ഈ വിജയം മാറട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

വരും വർഷങ്ങളിൽ കേരളത്തിന്റെ പുരോഗതിക്കായി പ്രവാസ ലോകത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് സമ്മേളനം ഉറപ്പുനൽകി. ആവേശകരമായ മുദ്രാവാക്യങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിപുലമായ വിജയാഘോഷങ്ങൾക്കു ശേഷം ചടങ്ങുകൾ സമാപിച്ചു.

ബാബു പി സൈമൺ ,ഡാളസ്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam