'സ്വർഗ്ഗീയ വിരുന്ന് ' സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ ഡാളസിൽ

FEBRUARY 27, 2025, 3:13 AM

ഡാളസ് : സ്വർഗ്ഗീയ വിരുന്ന് (Heavenly Feast) സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ ഡാളസിലുള്ള ശാരോൻ ഇവന്റ് സെൻറ്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വെച്ച് നടത്തപ്പെടുന്നു. 'ആത്മാവിൽ നടക്കുന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന ദൈവ വചന പഠനവും കൃപാവര ശുശ്രുഷകളും മൂന്ന് ദിവസത്തെ യോഗങ്ങളുടെ പ്രത്യേകതയാണ്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായ സഭയുടെ സ്ഥാപകൻ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ), സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) തുടങ്ങിയ ദൈവദാസൻമാർ മുഖ്യ സന്ദേശം നൽകുന്നു.

റോണക്ക് ബ്രദർ, അഡ്വ. ബിനോയ് ബ്രദർ തുടങ്ങിയ ദൈവദാസൻമാരും ശുശ്രുഷിക്കുന്നു. വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ, രോഗികൾ, എന്നിവർക്ക് വേണ്ടി ഈ യോഗങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങൾക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റെയും ദിവസങ്ങൾക്കായി ഡാളസ് പട്ടണം ഒരുങ്ങി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്
www.heavenlyfeastusa.com
Tel : 5164990687, 4693504945, 9725138536, 3474480714.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam