പ്രോസ്പ്പർ മലയാളി ഓണാഘോഷം; ഡോ. ദർശന മനയത്ത് മുഖ്യ അതിഥി

SEPTEMBER 18, 2024, 12:10 AM

ടെക്‌സാസ് : പ്രോസ്പ്പർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്, ഫാർമേഴ്‌സ് ബ്രാഞ്ച്, ക്രൈസ്റ്റ് ദ കിങ് ക്‌നാനായ കത്തോലിക്കാ  ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മലയാളം വിഭാഗം പ്രൊഫസർ ദർശന മനയത്ത് വിശിഷ്ട അതിഥിയായി എത്തി ഓണം സന്ദേശം നൽകും.

തിരുവാതിര, കുട്ടികളുടെ നൃത്തം, മോഹിനിയാട്ടം, പ്രോസ്പ്പർ പാപ്പാൻസ് ഒരുക്കുന്ന സിനിമാറ്റിക് ഡാൻസ്, പ്രോസ്പ്പർ രാഗധാര ഒരുക്കുന്ന ഗാനമേള തുടങ്ങി ഒട്ടനവധി പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. 25ലധികം വിഭവങ്ങൾ ചേർത്ത് ഓണസദ്യയും ഒരുക്കുന്നുണ്ട്.

vachakam
vachakam
vachakam

പ്രോസ്പ്പർ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികളുടെ എണ്ണം ഏറി വരുന്നതിനാൽ ഓരോ വർഷം കഴിയുംതോറും ഈ കൂട്ടായ്മ ശക്തി പ്രാപിച്ചു വരുന്നു. ലീനസ് വർഗീസ് കൺവീനർ ആയി ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam