ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഞായറാഴ്ച കാസ്പിയന്‍ കടലിന് മുകളിലൂടെ തിരിച്ചുവിട്ട് റോമില്‍ ഇറക്കി. ബോംബ് ഭീഷണി മൂലമാണ് വിമാനം അടിയന്തരമായി റോമില്‍ ഇറക്കിയതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ292 വിമാനം ഫെബ്രുവരി 22-ന് രാത്രി 8.14 ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതിന് ശേഷമാണ് സുരക്ഷാ ഭീഷണി ഉണ്ടായത്.
ലിയനാര്‍ഡോ ഡാവിഞ്ചി റോം ഫിയുമിസിനോ എയര്‍പോര്‍ട്ടില്‍ വിമാനം സുരക്ഷിതമായി ഇറക്കി. ''സുരക്ഷയ്ക്കാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ ഉപഭോക്താക്കളെ മനസ്സിലാക്കിയതിന് ഞങ്ങള്‍ നന്ദി പറയുന്നു,'' എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തില്‍ 199 യാത്രക്കാരാണുള്ളത്. ഇവരെല്ലാവരുെ സുരക്ഷതമായി ഇരിക്കുന്നെന്ന എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തുകയാണ് ഉദ്യോഗസ്ഥര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്