ന്യൂഡെല്‍ഹി: മുന്‍ എഎപി സര്‍ക്കാര്‍ പൊതുഖജനാവ് കാലിയാക്കിയ ശേഷമാണ് അധികാരത്തില്‍ നിന്ന് ഇറങ്ങിയതെന്ന് ഡെല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. എന്നിരുന്നാലും സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രേഖ ഗുപ്ത പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഡെല്‍ഹി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ 'മഹിളാ സമൃദ്ധി യോജന' പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 2,500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും പ്രതിമാസ സഹായം വാഗ്ദാനം ചെയ്തിരുന്നു.
''ഞങ്ങള്‍ ഉദ്യോഗസ്ഥരുമായി സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുമ്പോള്‍, പൊതു ഖജനാവ് പൂര്‍ണ്ണമായും ശൂന്യമായി കാണപ്പെടുന്നു. മഹിളാ സമൃദ്ധി യോജന ഞങ്ങളുടെ സഹോദരിമാര്‍ക്കു വേണ്ടിയുള്ള നിരന്തര പരിശ്രമമാണ്, വിശദമായ ആസൂത്രണത്തോടെ ഞങ്ങള്‍ ഇത് പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കും,'' രേഖാ ഗുപ്ത പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുന്നതിന് ആദ്യ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ലെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്