ചൈന കടന്നുകയറുന്നിടത്തെല്ലാം സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യുഎസ്

JUNE 4, 2023, 1:17 AM

സിംഗപ്പൂര്‍: കലഹപ്രിയനായ ചൈന കടന്നു കയറുന്ന ഏഷ്യയിലെ ഇടങ്ങളിലെല്ലാം സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ചൈന സാന്നിധ്യമറിയിക്കുന്ന ഏഷ്യന്‍ ആകാശങ്ങളിലൂടെയും കടലുകളിലൂടെയും യുഎസ് സൈന്യവും കടന്നു പോകുമെന്ന് അദ്ദേഹം പറഞ്ഞു. സിഗപ്പൂരില്‍ ഷാഗ്രിംല ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ചൈനക്കു നേരെ മൂര്‍ച്ചയേറിയ മുന്നറിയിപ്പ് ഓസ്റ്റിന്‍ നല്‍കിയത്. 

സിംഗപ്പൂരില്‍ വെച്ച് സൈനികതല ചര്‍ച്ച നടത്താന്‍ ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാംഗ്ഫുവിനെ യുഎസ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ചൈന തള്ളിക്കളഞ്ഞു. ചൈന അപമാനിച്ചതില്‍ ക്രുദ്ധനായ ഓസ്റ്റിനെയാണ് സിംഗപ്പൂരില്‍ കാണുന്നത്. ഷാംഗ്രില ഫോറത്തില്‍ പങ്കെടുക്കാന്‍ ചൈനീിസ് പ്രതിരോധ മന്ത്രിയും എത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പേരിനൊരു ഹസ്തദാനം നടത്തി പിരിഞ്ഞു.

കടലിലും അന്തരീക്ഷത്തിലും അപകടകരപമായ സൈനിക സ്വഭാവം കാണിച്ചാല്‍ ഭയപ്പെട്ട് പിന്‍മാറില്ലെന്നും ഓസ്റ്റിന്‍ ചൈനക്ക് മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam