ഷിക്കാഗോയിൽ മലയാളികൾ മാത്രമുള്ള ഒരു ക്രിക്കറ്റ് ടീം ശ്രദ്ധ നേടുന്നു

SEPTEMBER 18, 2024, 8:08 PM

2023 ജൂലൈ മാസം ഷിക്കാഗോ ടസ്‌കേഴ്‌സ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത ടീം മലയാളി കളിക്കാർ മാത്രമുള്ള ടീം എന്ന നിലയിലും കൂടാതെ കഴിഞ്ഞു വന്ന ടൂർണമെന്റുകളിൽ നടത്തിയ അവിസ്മരണീയമായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധ നേടുകയാണ്.

നിരവധി ടൂർണമെന്റുകളിൽ ഇതിനോടകം പങ്കെടുത്ത ടീം ഇക്കഴിഞ്ഞ ടെന്നീസ് മാസ്റ്റർ കപ്പ് ടൂർണമെന്റിലുടനീളം വളരെ മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു ഫൈനലിലെത്തുകയുണ്ടായി. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാർ ഒത്തൊരുമയോടെ, ടീം ക്യാപ്ടൻ ബിനു സക്കറിയയുടെയും വൈസ് ക്യാപ്ടൻ ജോയപ്പൻ ചെറിയാന്റെയും നേതൃത്വത്തിൽ വലിയ വിജയങ്ങൾ കീഴടക്കാനുള്ള പരിശ്രമങ്ങളിലാണ്.


vachakam
vachakam
vachakam

ചിട്ടയായ പരിശീലനം വിജയത്തിന്റെ ആധാരമാണെന്ന് തിരിച്ചറിയുന്ന ടീം, പരിശീലനത്തിനൊപ്പം കളിക്കാരുടേ ആരോഗ്യ പരിപാലനത്തിനും ശ്രദ്ധനൽകുന്നു. ഷാംബർഗിൽ നിന്നുള്ള മിസ്റ്റർ മെൽബിൻ തോമസിന്റെ വീട്ടിൽ നടന്ന ഒരു ചർച്ചയിൽ നിന്നാണ് ടീം രൂപീകരണത്തിലേക്കെത്തിയത്. ദിപു നായർ ടീം ലോഗോ രൂപകൽപ്പന ചെയ്തു.

ജസ്റ്റിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന മീഡിയ ടീം ടീമിനെ സംബന്ധിച്ച വാർത്തകൾ കായിക പ്രേമികളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ക്രിക്കറ്റിനു പുറമെ മറ്റു കായിക ഇനങ്ങളിലും മികവ് തെളിയിച്ച ടീം ഇല്ലിനോയിസിന്റെ നോർത്ത് വെസ്റ്റ് സബർബിൽ നിന്നും വലിയൊരു സ്‌പോർട്‌സ് ക്ലബായി മാറുവാനുള്ള പരിശ്രമത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam