കമലാ ഹാരിസിന് വോട്ട് പിടിക്കാൻ എആർ റഹ്മാൻ എത്തും; പരിപാടിയിലേക്ക് ക്ഷണിച്ച് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ്

OCTOBER 12, 2024, 8:53 AM

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിന് വേണ്ടി  വോട്ട് പിടിക്കാൻ എആർ റഹ്മാൻ പാടുന്നു.

ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്സ് വിക്ടറി ഫണ്ടാണ് ഇവൻ്റ് സ്പോൺസർ ചെയ്യുന്നത്. എന്നാൽ പരിപാടിയുടെ തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ല.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കനത്ത മത്സരമാണ് നടക്കുന്നത്. ആദ്യം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരമായിരുന്നെങ്കിൽ ഇപ്പോൾ കമലാ ഹാരിസും ട്രംപും തമ്മിലുള്ള മത്സരമായി മാറി. അഭിപ്രായ സർവേകൾ കമലാ ഹാരിസിന് ലീഡ് പ്രവചിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയും ആവേശത്തിലാണ്.

vachakam
vachakam
vachakam

ഫ്ലോറിഡയിലെ മിൽട്ടൺ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച ട്രംപ് നേരത്തെ അമേരിക്കൻ ഭരണകൂടത്തെയും കമലാ ഹാരിസിനെയും വിമർശിച്ചിരുന്നു. ദുരന്തമുഖത്തെ ബൈഡൻ ഭരണകൂടത്തിൻ്റെ ഇടപെടലിൻ്റെ അഭാവത്തെ ട്രംപ് വിമർശിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതടക്കം ആഗോള വിഷയങ്ങൾ തുടങ്ങി കമല ഹാരിസിൻ്റെ ഭർത്താവിൻ്റെ മുൻ കാമുകിക്കെതിരായ അതിക്രമം വരെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam