ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ..!

JANUARY 26, 2025, 4:30 AM

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനമാണിന്ന്. അത് 145 കോടി ജനങ്ങൾ ആഘോഷിക്കുന്നു. റെസ്, പബ്ലിക് എന്നീ ലാറ്റിൻ വാക്കുകളിൽ നിന്നുമാണ് റിപ്പബ്ലിക് എന്ന പദം ഉണ്ടായത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണിതിനർത്ഥം.

1946ലെ കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ആ സഭ, 13 കമ്മിറ്റികൾ ചേർന്നതായിരുന്നു. സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.

1947ഓഗസ്റ്റ് 29ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ. ബി.ആർ.അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു കരട് കമ്മിറ്റി രൂപവത്കരിച്ചു.  ബി.എൻ. റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ. ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24നായിരുന്നു. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26നായിരുന്നു.

vachakam
vachakam
vachakam

ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി നാം ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള യഥാർഥ കയ്യെഴുത്തുപ്രതികൾ പാർലമെന്റ് ലൈബ്രറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. ഒരുതരത്തിലും നശിക്കാതിരിക്കാൻപ്രത്യേക സംവിധാനത്തിലാണവ പരിപാലിക്കുന്നത്.

കയ്യെഴുത്ത് കലാകാരൻമാരുടെ കുടുംബത്തിൽ പിറന്ന പ്രേം ബിഹാരി നാരായൻ റെയ്‌സാദാ സക്‌സേന ഒറ്റയ്ക്കാണ് ഇംഗ്ലീഷിലുള്ള ഭരണഘടനയിലെ വാചകങ്ങൾ മുഴുവൻ കടലാസിലെഴുതിയത്. ഹിന്ദി പതിപ്പിലെ കലിഗ്രഫി വസന്ത് ക്രിഷൻ വൈദ്യയാണ് നിർവഹിച്ചത്. പേജുകളെ ചെറുവരകൾകൊണ്ടും ചിത്രങ്ങൾകൊണ്ടും മനോഹരമാക്കിയതു ശാന്തിനികേതനിൽനിന്നുള്ള ചിത്രകാരൻമാരാണ്. പ്രത്യേക രീതിയിൽ പതംവരുത്തിയ തോൽക്കടലാസുകളിലാണ് ഭരണഘടനയുടെ കൈയെഴുത്തുപ്രതികൾ തയാറാക്കിയിരിക്കുന്നത്.
ഭരണഘടന തയാറാക്കാൻ വേണ്ടിവന്ന ചെലവ്  63.96 ലക്ഷം രൂപയായിരുന്നു.

ഇന്നിപ്പോൽ ഗുരുതരമായ പ്രതിസന്ധിയാണ് ഇന്ത്യൻ ഭരണഘടന അഭിമുഖീകരിക്കുന്നത്.
തികച്ചും അപൂർവ്വമായ ഒരു ഭരണഘടനയാണ് നമ്മുടേത്. ഇത്രയും നീണ്ട കാലം നിലനിന്ന ചുരുക്കം ചില ഭരണഘടനകളെ ലോകത്ത് തന്നെ ഉള്ളൂ. അംബേദ്കർ എല്ലാ വിഭാഗങ്ങൾക്കും ഇടം നൽകിയാണ് ഭരണഘടന നിർമിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ദശകമാണിത്.

vachakam
vachakam
vachakam

അമേരിക്കൻ ഭരണഘടനയുടെ എട്ടാംശതകത്തിൽ അവിടെ ആഭ്യന്തര യുദ്ധം ഉണ്ടായി. അമേരിക്കയിൽ ജനാധിപത്യം വന്നെങ്കിലും അടിമത്തം അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് ഈ രാജ്യത്തിന് പകുതി അടിമത്വവും പകുതി സ്വാതന്ത്ര്യവുമായി മുന്നോട്ടു പോകാൻ ആവില്ലെന്ന് എബ്രഹാം ലിങ്കൺ പ്രഖ്യാപിച്ചത്.

അതൊരു ആഭ്യന്തര യുദ്ധത്തിലാണ് കലാശിച്ചത്. അതിൽ ലിങ്കൺ വിജയിക്കുക തന്നെ ചെയ്തു. ഇത്തരമൊരു സംഘർഷഭരിതമായ കാലമാണ് ഇന്ത്യയും അഭിമുഖീകരിക്കുന്നത്. ഇവിടെയും ഒരു അഭിനവ എബ്രഹാം ലിങ്കൺ ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയാണ് ടൂൾകിറ്റിന് ഉള്ളത്. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ.

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam