വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന് ആഴ്ചകൾ മാത്രം ശേഷിക്കെ, ആപ്പിൾ ആരാധകർ ആകാംക്ഷയോടെ റിലീസിനായി കാത്തിരിക്കുകയാണ്. ഒഎസില്‍ ഒരു പ്രധാന മാറ്റം വരാൻ പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂണ്‍ ഒന്‍പതിലെ പ്രഖ്യാപനത്തില്‍ ഐഒഎസ് 19 ന് പുറമെ എന്തെല്ലാം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ടെക് ലോകവും. അഞ്ച് പ്രധാനമാറ്റങ്ങളാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഐഒഎസ് 19, ഐപാഡ് ഒഎസ് 19, മാക് ഒഎസ് 16 എന്നിവയില്‍ സമഗ്രമായ ഡിസൈന്‍ ഏകീകരണം ആപ്പിള്‍ പ്രഖ്യാപിച്ചേക്കാം. വിവിധ ഉപകരണങ്ങളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന തരത്തിലാകും റീഡിസൈന്‍ ചിട്ടപ്പെടുത്തുക.
ആപ്പ് ഐക്കണുകള്‍, അടുമുടി മാറിയ കാമറ ആപ്പ്, ഫസ്റ്റ് പാര്‍ട്ടി ആപ്പുകളുടെ അപ്ഡേഷന്‍, ഫ്ലോട്ടിങ് ടാബുകള്‍ എന്നിവയിലടക്കം മാറ്റം പ്രകടമാകും. ഐഒഎസ് ഏഴിന് ശേഷം ഐ ഫോണുകളിലും മാകിലും വരുന്ന ഏറ്റവും വലിയ അപ്‌ഡേറ്റ് ആകും ഇതെന്നാണ് പ്രവചനം.
സിരി
എഐ ഉപയോഗം കൂടുതൽ വ്യാപകമാകുന്നതോടെ, iOS 19-ൽ സിരി കുറച്ചുകൂടി സ്മാർട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അപ്‌ഡേറ്റ് ആപ്പിളിന്റെ ബുദ്ധിശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സങ്കീർണ്ണമായ കമാൻഡുകൾ നിർവഹിക്കുന്നത് എളുപ്പമാക്കുമെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. സ്‌ക്രീനിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമേ, മറ്റ് ക്രോസ്-ആപ്പ് പ്രവർത്തനക്ഷമതയും ഹാൻഡ്‌സ്-ഫ്രീ ഉപയോഗവും സിരിയിൽ മെച്ചപ്പെടുത്തും.
കയ്യിലൊതുങ്ങുമോ വിഷന്‍ പ്രൊ ഹെഡ്സെറ്റ്?
വിഷന്‍ ഒഎസിലെന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടെന്ന് ആപ്പിള്‍ വിട്ടുപറയുന്നില്ലെങ്കിലും പുത്തന്‍ ഫീച്ചറുകളും ശ്രദ്ധേയമായ മാറ്റവും ഉണ്ടാകുമെന്ന് ഉറപ്പാണ്. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സംയോജനമാകും പ്രധാന ഹൈലൈറ്റ്. അതേസമയം, വിഷന്‍ പ്രൊ ഹെഡ്സെറ്റ് കയ്യിലൊതുങ്ങുന്ന വിലയില്‍ എത്തിയേക്കും.
ആപ്പിള്‍ ഇന്‍റലിജന്‍സ് വാച്ചിലേക്ക്
വാച്ച് ഐഒഎസില്‍ ആപ്പിളെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. തുടക്കത്തില്‍ എല്ലാ എഐ ഫീച്ചറുകളും ഉണ്ടാവില്ലെങ്കിലും തിരഞ്ഞെടുത്ത സേവനങ്ങള്‍ ആപ്പിള്‍ ലഭ്യമാക്കിയേക്കും.
വാച്ചിന്‍റെ ഡിസൈന്‍ ആപ്പിള്‍ മാറ്റിയേക്കും
വാച്ചിന്‍റെ ഡിസൈന്‍ ആപ്പിള്‍ മാറ്റിയേക്കാമെന്നും പുതിയ ഇന്‍റര്‍ഫേസ് വരുമെന്നും ബ്ലൂം ബര്‍ഗ് പ്രവചിക്കുന്നു. കുറച്ച് കൂടി മെച്ചപ്പെട്ട ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും, ഫിറ്റ്നസ് ആപ്പിലെ ട്രെയിനിങ് മെട്രിക്സിന്‍റെ അപ്ഡേറ്റും ഒപ്പം ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സ്വാധീനവും പ്രതീക്ഷിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്