വാട്‌സാപ്പിലെ വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ ഉപയോഗിക്കാം

FEBRUARY 25, 2025, 4:17 AM

വാട്ട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മെസേജിംഗ് പ്ലാറ്റ്‌ഫോമാണ്. വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഉപയോഗപ്രദമായ ഒരു ഫീച്ചറാണ് വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ്. വോയ്‌സ് സന്ദേശങ്ങൾ

ഉച്ചത്തിൽ കേൾക്കാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിൽ, അതിൽ പറയുന്നത് ടെക്‌സ്റ്റായി വായിക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാം. വോയ്‌സ് സന്ദേശം സ്വീകരിക്കുന്നയാൾക്ക് മാത്രമേ അതിന്റെ ട്രാൻസ്‌ക്രിപ്റ്റ് കാണാൻ കഴിയൂ. അയച്ചയാൾക്ക് കഴിയില്ല. നിലവിൽ ഇതിൽ മലയാളം ഭാഷ ലഭ്യമല്ല.

വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ഫോണില്‍ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു എന്റ് എന്‍ക്രിപ്റ്റ് ആണെന്നും വാട്‌സാപ്പ് പറയുന്നു. വാട്‌സാപ്പിനും മറ്റുള്ളവര്‍ക്കും അത് കേള്‍ക്കാനോ ട്രാന്‍സ്‌ക്രിപ്റ്റ് സന്ദേശങ്ങള്‍ വായിക്കാനോ സാധിക്കില്ലെന്നും വാട്‌സാപ്പ് ഉറപ്പുനല്‍കുന്നു. വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ ഓണ്‍ ചെയ്യാം. വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ നിങ്ങള്‍ ഓണ്‍ ചെയ്താല്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാനാവൂ. അതിനായി

vachakam
vachakam
vachakam

1. വാട്‌സാപ്പ് സെറ്റിങ്‌സ് തുറക്കുക

2.Chats തിരഞ്ഞെടുക്കുക

3. Voice Message Transcripts ഓണ്‍ ചെയ്യുക

vachakam
vachakam
vachakam

4. ഭാഷ തിരഞ്ഞെടുക്കുക.

5. Set up now തിരഞ്ഞെടുക്കുക 

Settings > Chats > Transcript language തിരഞ്ഞെടുത്താല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും ഭാഷ മാറ്റാനാവും.

vachakam
vachakam
vachakam

വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ കാണാം ?

സെറ്റിങ്‌സില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഓണ്‍ ചെയ്തതിന് ശേഷം നിങ്ങളുടെ ചാറ്റില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുക. ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ മുകളിലുള്ള ത്രീ ഡോട്ട് മെനു തിരഞ്ഞെടുത്ത് Transcribe തിരഞ്ഞെടുക്കുക. ഐഫോണില്‍ ലോങ് പ്രസ് ചെയ്താല്‍ തുറന്നുവരുന്ന മെനുവില്‍ ആദ്യം Transcribe ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ശബ്ദ സന്ദേശത്തിന് താഴെയായി ട്രാന്‍സ്‌ക്രിപ്റ്റ് വായിക്കാനാവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam