കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ നമ്മളിൽ മിക്കവരും വിൻഡോസിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് വിൻഡോസ് പതിപ്പ് നിർത്തലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പകരം, വെബ് ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വെബ് റാപ്പർ സിസ്റ്റം വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്, ആൻഡ്രോയിഡ്, ഐഒഎസ്, ഐപാഡോസ്, മാകോസ്, വെയർഒഎസ്, വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി ഇതുവരെ പ്രത്യേക ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിരുന്നു.
ഒരു മാറ്റം വരുത്തുന്നതിനായി, മെറ്റ നേറ്റീവ് വിൻഡോസ് ആപ്പ് ഉപേക്ഷിച്ച് വാട്ട്‌സ്ആപ്പിനായി ഒരു വെബ് റാപ്പർ സിസ്റ്റത്തിലേക്ക് മാറുകയാണെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിന്റെ നിലവിലെ പതിപ്പിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും ഈ പുതിയ വാട്ട്‌സ്ആപ്പ് വെബ് റാപ്പർ പതിപ്പ്.
വാട്‌സ്ആപ്പ് ഇനിമുതൽ വെബ് റാപ്പർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വിൻഡോസ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവുക. ഒരു ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നതിന് പകരം വാട്‌സ്ആപ്പ് വെബ് ബ്രൗസർ വഴി പ്രവർത്തിക്കുന്ന സംവിധാനമാണിത്.
മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസറിന്‍റെ വെബ്‌വ്യൂ2 സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്