എഐ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വരവോടെ, ഗൂഗിളിന്റെ ആധിപത്യം തകർക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എഐ കമ്പനിയായ പെർപ്ലെക്സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ് ഈ വിഷയത്തിൽ തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ്.
ചില മേഖലകളില്‍ ഗൂഗിളിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ സാധിക്കുമെങ്കിലും ആഴത്തില്‍ വേരൂന്നിയതും മത്സരം അസാധ്യമായതുമായ ചില ഉത്പന്നങ്ങള്‍ ഗൂഗിളിനുണ്ടെന്ന് അരവിന്ദ് ശ്രീനിവാസ് പറഞ്ഞു.
യൂട്യൂബും ഗൂഗിൾ മാപ്പും ഏറ്റവും പ്രയാസമാണ്. ചിലപ്പോള്‍ അസാധ്യം തന്നെയാവാം. മറ്റുള്ളവ പ്രയാസകരമാണെങ്കിലും വെല്ലുവിളിക്കാന്‍ സാധിക്കുന്നവയാണ്. അരവിന്ദ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
യൂട്യൂബിനേയും ഗൂഗിള്‍ മാപ്പിനെയും വെല്ലുവിളിക്കുന്നത് പ്രയാസകരമാവാന്‍ കാരണം, അവ ഉത്പന്നങ്ങളല്ല മറിച്ച് നെറ്റ്‌വര്‍ക്കുകള്‍ ആയതിനാലാണെന്നും മറ്റൊരാള്‍ കമന്റ് പങ്കുവെച്ചു. അത് 'കൃത്യമാണ്' എന്നായിരുന്നു അരവിന്ദിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
