ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വിനോദത്തിനായി ആശ്രയിക്കുന്ന ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്‌ലിക്‌സ്.
ഇപ്പോള്‍ ചില ഉപയോക്താക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഭാഗത്ത് നിന്നുണ്ട്. നിങ്ങള്‍ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വഴിയാണ് നെറ്റ്ഫ്‌ലിക്‌സ് കാണുന്നതെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
2025 ജൂണ്‍ 2 മുതല്‍ ചില പഴയ ഫയര്‍ ടിവി സ്റ്റിക്ക് ഡിവൈസുകളില്‍ നെറ്റ്ഫ്‌ലിക്‌സ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. അതായത് പഴയ മോഡലുകള്‍ ഉള്ള ആളുകള്‍ക്ക് ഈ തീയതിക്ക് ശേഷം നെറ്റ്ഫ്‌ലിക്‌സ് ആക്‌സസ് ചെയ്യാന്‍ കഴിയില്ല.
2014നും 2016നും ഇടയില്‍ പുറത്തിറക്കിയ ഒരു ആമസോണ്‍ ഫയര്‍ ടിവി ഡിവൈസ് ആണ് നിങ്ങളുടെ കൈവശമെങ്കില്‍, നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ചും, 2014ല്‍ പുറത്തിറങ്ങിയ ഫയര്‍ ടിവിയിലെ ഒന്നാം തലമുറ ഫയര്‍ ടിവി സ്റ്റിക്ക്, 2016ല്‍ പുറത്തിറക്കിയ അലക്സ വോയ്സ് റിമോട്ട് ഉള്ള ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയില്‍ ഇനി നെറ്റ്ഫ്‌ലിക്‌സ് പിന്തുണ ലഭിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്