ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാന്‍ പോണോ ഗ്രഫിക് ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളി മെറ്റ.
എഐയെ പരിശീലിപ്പിക്കാന്‍ അശ്ലീല സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് തെളിവുകളൊന്നുമില്ലെന്നും അതിന് സാധ്യതയില്ലെന്നും മെറ്റ പറഞ്ഞു.
ആ അശ്ലീല ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചിലപ്പോള്‍ ജീവനക്കാര്‍ അവരുടെ വ്യക്തിഗത ആവശ്യത്തിനായി ഡൗണ്‍ലോഡ് ചെയ്തതാവാമെന്നും കമ്പനി പറയുന്നു.
അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്ന സ്‌ട്രൈക്ക് 3 ഹോളിഡേയ്‌സിന്റെ പരാതിയില്‍ യുഎസ് കോടതിയിലാണ് ടെക് ഭീമന്‍ ഈ പ്രസ്താവന സമര്‍പ്പിച്ചിരിക്കുന്നത്. വാദി ഭാഗം നല്‍കിയ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട പരാതി തള്ളണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
മെറ്റ ഇതുവരെയും പുറത്തുവിട്ടിട്ടില്ലാത്ത എഐ മോഡല്‍ മൂവി ജെന്നിന് വേണ്ട് സ്‌ട്രൈക്ക് 3യുടെ കോപ്പിറൈറ്റുള്ള ഫിലിമുകള്‍ ഉപയോഗിച്ചെന്നാണ് പറയുന്നത്. സ്‌ട്രൈക്ക് 3യുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മെറ്റ ആരോപിക്കുന്നുണ്ട്. 2400 വീഡിയോകള്‍ മെറ്റ ഈ ഐഐ ട്രെയിനിങിനായി ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് സ്‌ട്രൈക്ക് 3 പരാതിയില്‍ പറയുന്നത്.
സബ്ബ്സ്‌ക്രിപ്ഷനോ മറ്റ് പണമിടപാടുകളോ ഇല്ലാതെയാണ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം കോപ്പിറൈറ്റുള്ള തങ്ങളുടെ വീഡിയോ ഉപയോഗിച്ചതിന് 350 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി സ്‌ട്രൈക്ക് 3 ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
