വളരെക്കാലത്തിനു ശേഷം ഗൂഗിൾ അവരുടെ ഐക്കണിക് 'ജി' ലോഗോയിൽ മാറ്റം വരുത്തി. ഗൂഗിൾ ഇപ്പോൾ ഐക്കണിന് നാല് തിളക്കമുള്ളതും ഗ്രേഡിയന്റ് നിറങ്ങളും നൽകിയിട്ടുണ്ട്. ഗൂഗിളിന്റെ പുതിയ ലോഗോ കൃത്രിമബുദ്ധിയുടെ യുഗത്തെ പ്രതിനിധീകരിക്കുന്നു. പുതിയ ലോഗോ ഇനി എല്ലാ ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലും ടെക് ഉൽപ്പന്നങ്ങളിലും ഉപയോഗിക്കും.
നാല് നിറങ്ങള്‍ ചേര്‍ന്നുള്ള G അക്ഷരമാണ് ഗൂഗിളിന്‍റെ ഐക്കോണിക് ലോഗോ. ഒരു പതിറ്റാണ്ടിനിടെ ഈ ലോഗോയില്‍ വലിയ അപ്‌ഡേറ്റ് വരുത്തിയിരിക്കുകയാണ് ഗൂഗിള്‍ കമ്പനി. കൂടുതല്‍ ബ്രൈറ്റും ഗ്രേഡിയന്‍റുമാണ് പുതിയ ജി ലോഗോയിലെ നാല് നിറങ്ങള്‍.
ഈ പുത്തന്‍ ലോഗോ മെയ് മാസത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമിലും ഉത്പന്നങ്ങളിലും സേവനങ്ങളിലും ഈ ലോഗോ അവതരിപ്പിക്കുന്നത് ഇപ്പോഴാണ്.
ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിച്ചത്. ഒരു ഗാരോജില്‍ സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ ഗൂഗിള്‍ ഇന്ന് ടെക് ലോകത്തെ ആഗോള ഭീമന്‍മാരിലൊന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്