വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ, അവരുടെ ബിസിനസ് നയത്തിൽ കാര്യമായ മാറ്റം വരുത്താൻ പോകുന്നു. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ AI ചാറ്റ്‌ബോട്ടുകളെ ഇനി വാട്ട്‌സ്ആപ്പിൽ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല.
ഈ പുതിയ നിയമം 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. അതായത് മെറ്റയുടെ സ്വന്തം AI അസിസ്റ്റന്റ് മാത്രമേ ഇനി വാട്ട്‌സ്ആപ്പിൽ പ്രവർത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്ടിച്ച ബോട്ടുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് നീക്കം ചെയ്യപ്പെടും.
കമ്പനികളെ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുക എന്നതായിരുന്നു വാട്‌സ്ആപ്പ് ബിസിനസ് എപിഐയുടെ ഉദ്ദേശ്യമെന്നും ഒരു എഐ ചാറ്റ് പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതായിരുന്നില്ല എന്നും മെറ്റ പറയുന്നു.
വലിയ ഭാഷാ മോഡലുകൾ (എൽഎൽഎമ്മുകൾ), ജനറേറ്റീവ് എഐ അല്ലെങ്കിൽ ചാറ്റ് അസിസ്റ്റന്‍റുമാർ എന്നിവ നിർമ്മിക്കുന്ന ഏതൊരു എഐ ഡെവലപ്പറുടെയും പ്രാഥമിക ലക്ഷ്യം ചാറ്റ് ചെയ്യുകയോ എഐ സേവനം നൽകുകയോ ആണെങ്കിൽ വാട്‌സ്ആപ്പ് ബിസിനസ് എപിഐ ഉപയോഗിക്കാൻ കഴിയില്ലെന്ന് മെറ്റയുടെ പുതിയ നയത്തിൽ പറയുന്നു.
അതായത്, ഒരു ബോട്ടിന്‍റെ പ്രാഥമിക ലക്ഷ്യം എഐ സംഭാഷണം ആണെങ്കിൽ അത് ഇനി വാട്‌സ്ആപ്പില്‍ ലഭ്യമാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്