ഫ്രാൻസിന്റെ ദേശീയ ടീമിന്റെ പരിശീലകനാകാൻ സിനദിൻ സിദാൻ

MARCH 27, 2026, 4:26 AM

സിനദിൻ സിദാൻ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി സിദാൻ എത്തുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട്. ചർച്ചയിൽ വാക്കാൽ കരാർ ഉറപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ പരിശീലകൻ ദിദിയർ ദെഷാംപ്‌സിന് പകരക്കാനായാണ് സിദാൻ എത്തുക. നീണ്ട ഇടവേളയ്ക്കു ശേഷമാണ് സിദാൻ പരിശീലകനായി തിരിച്ചെത്തുന്നത്.

2026ലെ ഫിഫ ലോകകപ്പിന് ശേഷം സിദാൻ ഫ്രാൻസ് ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, ഫ്രഞ്ച് ടീമിനൊപ്പം 14 വർഷം നീണ്ട ദെഷാംപ്‌സിന്റെ കാലഘട്ടം ഈ സീസണോടെ അവസാനിക്കും.

vachakam
vachakam
vachakam

ഫ്രാൻസ് ദേശീയ ടീമുമായി സിദാൻ സഹകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ചർച്ചകൾ തുടരുന്നതിനിടയിൽ മറ്റ് പല വമ്പൻ ഓഫറുകളും സിദാൻ വേണ്ടെന്നു വെച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾ സിദാനെ സമീപിച്ചെങ്കിലും ഈ ഓഫറുകളെല്ലാം മുൻ താരം വേണ്ടെന്ന് വെക്കുകയായിരുന്നു.

റയൽ മാഡ്രിഡിലായിരുന്നു സിദാൻ പരിശീലകനായി തുടങ്ങിയത്. 2016നും 2018നും ഇടയിൽ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച് പരിശീലകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചു. പിന്നീട് 2019ൽ സാൻഡിയാഗോ ബെർണബ്യൂവിൽ പരിശീലകനായെങ്കിലും രണ്ട് വർഷത്തിനു ശേഷം 2021ൽ അദ്ദേഹം ക്ലബ്ബ് വിട്ടു.

ഇതിനുശേഷം മറ്റ് പ്രമുഖ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകളെല്ലാം നിരസിച്ച് ഫ്രാൻസ് ദേശീയ ടീമിനായുള്ള അവസരത്തിന് കാത്തിരിക്കുകയായിരുന്നു സിദാൻ. 2026 ലോകകപ്പ് കഴിയുന്നതോടെ ആ കാത്തിരിപ്പിന് വിരാമമാകും.

vachakam
vachakam
vachakam

കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, ഡിസൈർ ഡൂയി, മൈക്കൽ ഒലീസ്, ഡയോട്ട് ഉപമേക്കാനോ തുടങ്ങി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന കരുത്തുറ്റ നിരയെയായിരിക്കും സിദാന് ലഭിക്കുക. 2026 ലോകകപ്പിലെ ഫ്രാൻസിന്റെ പ്രകടനം എന്തുതന്നെയായാലും, ലോക ഫുട്‌ബോളിൽ ഫ്രഞ്ച് ടീമിന്റെ ആധിപത്യം ഉറപ്പിക്കുക എന്നതായിരിക്കും സിദാന്റെ പ്രധാന ദൗത്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam