ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഹങ്കറിയെ തോൽപ്പിച്ച് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം.
മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ആതിഥേയരായ ഹങ്കറിയായിരുന്നു. 21-ാം മിനിറ്റിലായിരുന്നു ഹങ്കറിയെ മുന്നിലെത്തിച്ച ബർണബാസിന്റെ ഗോൾ. എന്നാൽ 36-ാം മിനിറ്റിൽ ബെർണാണ്ടോ സിൽവയിലൂടെ പോർച്ചുഗൽ ഒപ്പമെത്തി. ആദ്യ പകുതിയിൽ സ്‌കോർ 1-1.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ, പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റിയാനോ വല കുലുക്കിയത്.
എന്നാൽ 84-ാം മിനിറ്റിൽ ബർണബാസിന്റെ രണ്ടാം ഗോൾ ഹങ്കറിയെ ഒപ്പമെത്തിച്ചു. എന്നാൽ ഗോൾ ആഘോഷത്തിന് രണ്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. ജാവോ കാൻസലോയുടെ ഗോൾ പോർച്ചുഗലിന് വിജയം സമ്മാനിച്ചു. മത്സരത്തിൽ ഗോൾ നേടിയതോടെ ക്രിസ്റ്റിയാനോ ഒരു നേട്ടം സ്വന്തമാക്കി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന റെക്കോഡിനൊപ്പമെത്താൻ താരത്തിന് സാധിച്ചു. യോഗ്യതാ റൗണ്ടിൽ 40കാരൻ തന്റെ 39-ാം ഗോളാണ് നേടിയത്.
ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിന് ഒപ്പമാണിപ്പോൾ ക്രിസ്റ്റിയാനോ. 36 ഗോളുമായി അർജന്റീനയുടെ ലിയോണൽ മെസി പിറകിൽ. അതേസമയം, ഗ്രൂപ്പ് ഡിയിൽ മറ്റൊരു മത്സരത്തിൽ ഐസ്‌ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാൻസ് തോൽപ്പിച്ചു. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഫ്രാൻസിന്റെ ജയം. പെനാൽറ്റി ഗോളിലൂടെ കിലിയൻ എംബാപെയും ബ്രാഡ്‌ലി ബാർകോലയുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്