എന്റെ ശൈലി ഞാൻ മാറ്റില്ല, മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് പരിശീലകനെ മാറ്റേണ്ടിവരും: റൂബൻ അമോറിം

SEPTEMBER 16, 2025, 7:56 AM

2025-26 സീസണിലെ മോശം തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത പ്രതിസന്ധി നേരിടുമ്പോൾ തന്റെ നിലപാടുകൾ ശക്തമാക്കി പരിശീലകൻ റൂബൻ അമോറിം. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഡെർബിയിൽ 3-0ന് ദയനീയമായി പരാജയപ്പെട്ട ശേഷവും തന്റെ ഫുട്‌ബോൾ ശൈലി മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഞാൻ എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും. ഇതാണ് ആരാധകരോടുള്ള എന്റെ സന്ദേശം. അവരെക്കാൾ കൂടുതൽ വേദനിക്കുന്നത് ഞാനാണ്. എന്റെ ഫിലോസഫി ഞാൻ മാറ്റില്ല. INEOS (ക്ലബ്ബ് ഉടമകൾ) അത് മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് പരിശീലകനെ മാറ്റേണ്ടി വരും.' അമോറിം ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

'ഞാൻ മാറില്ല. എന്റെ ഫിലോസഫി മാറ്റണമെന്ന് എനിക്ക് തോന്നുന്ന ദിവസം, ഞാൻ അത് ചെയ്യും  അല്ലെങ്കിൽ, നിങ്ങൾക്ക് പരിശീലകനെ മാറ്റേണ്ടി വരും.'

vachakam
vachakam
vachakam

കഴിഞ്ഞ 33 വർഷത്തിനിടയിലെ യുണൈറ്റഡിന്റെ ഏറ്റവും മോശം ലീഗ് തുടക്കമാണിത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam