ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം തുടക്കത്തിന് പിന്നാലെ പരിശീലകൻ വിറ്റർ പെരേരയെ പുറത്താക്കി വോൾവ്‌സ്. ലീഗിൽ ഇത് വരെ 10 കളികളിൽ നിന്നു ഒരൊറ്റ മത്സരവും ജയിക്കാനാവാത്ത വോൾവ്‌സ് വെറും 2 പോയിന്റുമായി അവസാന സ്ഥാനത്താണ്.
പ്രീമിയർ ലീഗിൽ കഴിഞ്ഞ 14 കളികളിൽ ജയിക്കാൻ അവർക്കായിട്ടില്ല. കഴിഞ്ഞ സീസണിൽ ഡിസംബറിലാണ് ഗാരി ഒ'നെയിലിന് പകരക്കാരനായി പെരേര വോൾവ്‌സ് പരിശീലകനായെത്തിയത്. തുടർന്ന് ടീമിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാനായ പരിശീലകനു പക്ഷെ ഈ സീസണിൽ അടിതെറ്റി.
പ്രമുഖ താരങ്ങൾ ക്ലബ് വിട്ടതും പരിശീലകനു തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധത്തിന് ഇടയിലും സെപ്തംബറിൽ പരിശീലകന്റെ കരാർ വോൾവ്‌സ് 3 വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ തുടരുന്ന മോശം പ്രകടനം പരിശീലകന്റെ ജോലി തെറിപ്പിക്കുകയായിരുന്നു. ഫുൾഹമിനോട് 3-0 നു തോറ്റതിനു പിന്നാലെയാണ് വോൾവ്‌സ് പ്രഖ്യാപനം ഉണ്ടായത്.
നിലവിൽ അണ്ടർ 21, അണ്ടർ 19 പരിശീലകരാവും വോൾവ്‌സിന്റെ പരിശീലനത്തിൽ മേൽനോട്ടം വഹിക്കുക. ലീഗിൽ നിന്നു തരം താഴ്ത്തൽ ഒഴിവാക്കാൻ വോൾവ്‌സ് ആരെ പരിശീലകനായി കൊണ്ടു വരും എന്ന കാര്യം നിലവിൽ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
