ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന അട്ടിമറി വീര്യം പുറത്തെടുത്തു. ഘാനയുടെ ശക്തമായ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്ക് കഴിഞ്ഞില്ല. എന്നാൽ മത്സരത്തിൽ ലഭിച്ച സുവർണ്ണാവസരം ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ പാഴാക്കിയതാണ് ഇംഗ്ലണ്ട് ആരാധകരെ കൂടുതൽ നിരാശരാക്കിയത്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുക്കാൻ കെയ്‌ന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറക്കുകയായിരുന്നു.
മത്സരത്തിന് ശേഷം ഹാരി കെയ്‌ന്റെ ഈ 'വമ്പൻ മിസ്' വലിയ ചർച്ചയായി മാറിയതിന് പിന്നാലെ, ഘാനയിൽ നിന്നുള്ള ഒരു മന്ത്രവാദിയുടെ അവകാശവാദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കട്ട വൈറലാവുകയാണ്. ഘാനയിലെ പ്രശസ്ത മന്ത്രവാദിയായ നാനാ ക്വാക്കു ബോൺസാം ആണ് ഇംഗ്ലീഷ് ക്യാപ്റ്റനെ താൻ മന്ത്രവാദം വഴി ‘പൂട്ടിയിരിക്കുകയാണെന്ന്’ അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇയാളുടെ ശാപം കാരണമാണ് കെയ്‌ന് മത്സരത്തിൽ ഗോൾ നേടാനാകാതിരുന്നതെന്ന് ചില ആരാധകരും തമാശയായി വാദിക്കുന്നുണ്ട്.
'ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് അനുസരിച്ച്, കെയ്‌നെ എങ്ങനെ തടയണമെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് ബോൺസാം മത്സരത്തിന് മുൻപേ പറഞ്ഞിരുന്നു."ഞാൻ ഹാരി കെയ്‌നെതിരെ മന്ത്രവാദം ചെയ്യുന്നുണ്ട്. കെയ്‌ന് ഗുരുതരമായ പരിക്കുകൾ ഒന്നും ഞാൻ നേരുന്നില്ല. എന്റെ രാജ്യത്തിനെതിരെ അവൻ ഗോൾ അടിക്കാതിരിക്കാൻ ഇത് മാത്രം മതി," — മത്സരത്തിന് മുൻപ് ബോൺസാം പറഞ്ഞു.
ഈ അന്ധവിശ്വാസപരമായ അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, മത്സരത്തിന് ശേഷം ബോൺസാം ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോ വീണ്ടും തരംഗമായി. കെയ്‌ന് മേലുള്ള ശാപം താൻ 'അഴിച്ചുവിടുകയാണെന്നും' അടുത്ത മത്സരത്തിൽ അവന് ഗോൾ നേടാനാകുമെന്നുമാണ് ഇയാൾ ഇപ്പോൾ പറയുന്നത്. "ഞാൻ ഹാരി കെയ്‌നെ മോചിപ്പിക്കാൻ പോകുകയാണ്. അടുത്ത മത്സരത്തിൽ അവന് ഗോൾ നേടാം. ഹാരി, നമ്മൾ സഹോദരന്മാരാണ്, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്," മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബോൺസാം കൂട്ടിച്ചേർത്തു.
ഈ സമനിലയോടെ ഗ്രൂപ്പ് എൽ-ൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമായി. എങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്. ഘാന രണ്ടാം സ്ഥാനത്തുമുണ്ട്.
🚨 WORLD CUP JINX? 🌍🔮
Ahead of the Ghana 🇬🇭 vs. England 🏴 clash,famous Ghanaian witch doctor Nana Kwaku Bonsam dropped a chilling prediction:
🗣️ "I’m targeting Harry Kane. I know exactly how to neutralize him. It won't be a major injury, just enough to give mycountry the edge pic.twitter.com/Ys72I9f34H— Global Celebrity Stories 🌍 (@V7v7rw) June 24, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
