വിംബിൾഡൺ: കാർലോസ് അൽകാരസ് ക്വാർട്ടർഫൈനലിൽ

JULY 7, 2025, 3:45 AM

തുടർച്ചയായ മൂന്നാം തവണയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ്.
14 സീഡായ റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് അൽകാരസ് തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടെങ്കിലും തുടർന്ന് അൽകാരസ് തന്റെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു. തികച്ചും അവിശ്വസനീയം ആയ വിധം പല പോയിന്റുകളും അൽകാരസ് നേടുന്നതും മത്സരത്തിൽ കാണാനായി.

രണ്ടാം സെറ്റ് 6-3ന് നേടിയ അൽകാരാസ് മൂന്നും നാലും സെറ്റുകൾ 6-4, 6-4 എന്ന സ്‌കോറിന് ആണ് നേടിയത്. 22 ഏസുകൾ ഉതിർത്ത താരം ഇന്ന് നന്നായി സെർവ് ചെയ്യുന്നതും കണ്ടു. തുടർച്ചയായ 22-ാമത്തെ വിജയവും വിംബിൾഡണിലെ തുടർച്ചയായ 18 -ാമത്തെ ജയവും ആയിരുന്നു

അൽകാരസിനിത്. ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച മത്സരം കളിച്ച അൽകാരാസ് ഇതോടെ 12 -ാമത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലാണ് ഉറപ്പിച്ചത്. 46 ഏസുകൾ മത്സരത്തിൽ ഉതിർത്ത ചെക് താരം നിക്കോളാസ് ജാറിയെ നാലര മണിക്കൂർ നീണ്ട 5 സെറ്റ് വരെ എത്തിയ പോരാട്ടത്തിൽ മറികടന്ന ബ്രിട്ടീഷ് താരം കാമറൂൺ നോരിയാണ് ക്വാർട്ടർ ഫൈനലിൽ അൽകാരസിന്റെ എതിരാളി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam