വരാനിരിക്കുന്ന ലോകകപ്പിൽ കോലിയും രോഹിത് ശർമയും കളിക്കുമോ എന്ന് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ലോകകപ്പിനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ നിർണായക തീരുമാനം എടുക്കാൻ ഒരുങ്ങുകയാണ്. ടെസ്റ്റിലെന്നപോലെ പുതിയൊരു ടീമുമായി ഏകദിന ലോകകപ്പ് കളിക്കാൻ ബിസിസിഐ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ യുവതാരങ്ങൾ ഉൾപ്പെടും. അങ്ങനെയെങ്കിൽ സൂപ്പർതാരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും കോലിക്കും രോഹിത്തിനും 40 വയസ്സിനോട് അടുക്കും.
മറ്റൊന്ന് താരങ്ങള്‍ കളിക്കുന്ന മത്സരങ്ങള്‍ സംബന്ധിച്ചാണ്. ഏകദിനത്തില്‍ മാത്രം കളിക്കുന്നതിനാല്‍ കുറച്ചുമത്സരങ്ങള്‍ മാത്രമേ രോഹിത്തും കോലിയും അടുത്ത രണ്ടുവര്‍ഷത്തിനിടയ്ക്ക് കളിക്കുകയുള്ളൂ. ഈ വര്‍ഷം ഇനി ഒക്ടോബറിലാണ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നുള്ളൂ.
ഇതാണ് താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രതികൂലമാകുന്ന ഘടകങ്ങള്‍. എന്നാല്‍ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും അവസാനതീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്