മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ ഗോൾകീപ്പർ ആന്ദ്രെ ഒനാന ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന് പകരക്കാരനായി എമിലിയാനോ മാർട്ടിനെസിനെ യുണൈറ്റഡ് ലക്ഷ്യമിടുന്നണ്ടെന്നും സൂചന.
കഴിഞ്ഞ കുറച്ചുകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർമാർ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഡേവിഡ് ഡി ഹിയക്ക് ശേഷം വന്ന ഒനാനക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ജേതാവും മികച്ച ഫോമിലുള്ള ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസിനെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.
അർജന്റീനയുടെ ദേശീയ ടീമിലെയും ആസ്റ്റൺ വില്ലയിലെയും പ്രധാന താരമായ മാർട്ടിനെസ് സമ്മർദ്ദഘട്ടങ്ങളിലെ മികച്ച പ്രകടനത്തിനും പേരുകേട്ടയാളാണ്. താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് വലിയൊരു തുക മുടക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്