ഐപിഎല്ലിന്റെ മിനി താരലേലം അടുത്ത മാസം 16ന് നടക്കാനിരിക്കെ ഓരോ ഫ്രാഞ്ചൈസിയും നിലനിർത്തിയതും പുറത്താക്കിയ കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്.
ലേലത്തിനു മുന്നോടിയായി ചില വമ്പൻ കളിക്കാരും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.
വെടിക്കെട്ട് ബാറ്ററായ ആന്ദ്രെ റസ്സലും ശ്രീലങ്കയുടെ സൂപ്പർ പേസറായ മതീശ പതിരാനയും ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരുമെല്ലാം ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. 10 ടീമുകളും നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്ത താരങ്ങൾ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ചെന്നൈ സൂപ്പർ കിങ്‌സ്
അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സ് 11 കളിക്കാരെയാണ് അടുത്ത സീസണിനു മുമ്പ് ഒഴിവാക്കിയിരിക്കുന്നത്. രാഹുൽ ത്രിപാഠി, വൻഷ് ബേദി, ആന്ദ്രെ സിദ്ധാർഥ്, രചിൻ രവീന്ദ്ര, ദീപക് ഹൂഡ, വിജയ് ശങ്കർ, ഷെയ്ഖ് റഷീദ്, കമലേഷ് നാഗർകോട്ടി, മതീശ പതിരാന എന്നിവരാണ്് സിഎസ്‌കെയിൽ നിന്നും പുറത്തായവർ. രവീന്ദ്ര ജഡേജയെയും സാം കറെനയും രാജസ്ഥാൻ റോയൽസിനു അവർ വിൽക്കുകയും ചെയ്തിരുന്നു.
നിലനിർത്തിയവർ റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, എം.എസ് ധോണി, ഉർവിൽ പട്ടേൽ, ഡെവൺ കോൺവേ, സഞ്ജു സാംസൺ (ട്രേഡ് ഇൻ), രവീന്ദ്ര ജഡേജ (ട്രേഡ് ഔട്ട്), ശിവം ദുബെ, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, നൂർ അഹമ്മദ്, ഖലീദ് അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്‌നീത് സിങ്, നതാൻ എല്ലിസ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി.
മുംബൈ ഇന്ത്യൻസ്
ഐപിഎൽ ട്രോഫിയിൽ അഞ്ചു തവണ മുത്തമിട്ട മറ്റൊരു ടീമായ മുംബൈ ഇന്ത്യൻസ് ഒമ്പതു കളിക്കാരെയാണ് ഒഴിവാക്കിയത്. അർജുൻ ടെണ്ടുൽക്കറെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനു വിറ്റതും ഇതിലുൾപ്പെടും. സത്യനാരായണ രാജു, റീസ് ടോപ്പ്‌ലേ, കെ.എൽ ശ്രീജിത്്, കരൺ ശർമ, ബെവൻ ജേക്കബ്‌സ്, മുജീബുർ റഹ്മാൻ, ലിസാർഡ് വില്യംസ്, വിഘ്‌നേഷ് പുത്തൂർ എന്നിവരാണ് സ്ഥാനം തെറിച്ച താരങ്ങൾ.
നിലനിർത്തിയവർ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, റയാൻ റിക്കെൾട്ടൺ, റോബിൻ മിൻസ്, മിച്ചെൽ സാന്റ്‌നർ, കോർബിൻ ബോഷ്, നമൻ ധിർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, അല്ലാ ഗഫൻസർ, അശ്വനി കുമാർ, ദീപക് ചാഹർ, വിൽ ജാക്‌സ്.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
മൂന്നു തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10 കളിക്കാരെയാണ് കൈവിട്ടത്. ലുവ്‌നിത് സിസോദിയ, ക്വിന്റൺ ഡികോക്ക്, റഹ്മാനുള്ള ഗുർബാസ്, മോയിൻ അലി, വെങ്കടേഷ് അയ്യർ, ആന്ദ്രെ റസ്സൽ, മായങ്ക് മാർക്കാണ്ഡെ (മുംബൈയ്ക്കു വിറ്റു), ചേതൻ സക്കാരിയ, ആൻഡ്രിച്ച് നോർക്കിയ, സ്‌പെൻസർ ജോൺസൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.
നിലനിർത്തിയവർ ശ്രേയസ് അയ്യർ, റിങ്കു സിങ്, ആംഗ്ലിഷ് രഘുവംശി, റോവ്‌മെൻ പവെൽ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുനിൽ നരെയ്ൻ, രമൺദീപ് സിങ്, അനുകുൽ റോയ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, വൈഭവ് അറോറ, ഉമ്രാൻ മാലിക്ക്.
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്‌സിനു വിറ്റ രാജസ്ഥാൻ റോയൽസ് കുനാൽ സിങ് റാത്തോഡ്, നിതീഷ് റാണ (ഡിസിക്കു വിറ്റു), വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ആകാശ് മധ്വാൾ, അശോക് ശർമ, കുമാർ കാർത്തികേയ എന്നിവരെ ഒഴിവാക്കി
നിലനിർത്തിയവർ യശസ്വി ജയ്‌സ്വാൾ, ഷിംറോൺ ഹെറ്റ്‌മെയർ, വൈഭവ് സൂര്യവംശി, ശുഭം ദുബെ, ലുവാൻ ഡ്രെ പ്രെട്ടോറിയസ്, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, യുധ്വീർ സിങ്, ക്വെന മഫാക്ക, നാന്ദ്രെ ബർഗർ.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൈവിട്ടത് എട്ടു കളിക്കാരെയാണ്. ആര്യൻ ജുയാൽ, ഡേവിഡ് മില്ലർ, യുവരാജ് ചൗധരി, രാജ്‌വർധൻ ഹംഗർഗേക്കർ, ശർദ്ദുൽ ടാക്കൂർ (മുംബൈയ്ക്കു വിറ്റു), ആകാശ്ദീപ്, രവി ബിഷ്‌നോയ്, ഷമർ ജോസഫ് എന്നിവരാണിത്.
നിലനിർത്തിയവർ അബ്ദുൾ സമദ്, ആയുഷ് ബഡോണി, എയ്ഡൻ മാർക്രം, മാത്യു ബ്രീസ്‌കെ, ഹിമ്മത്ത് സിങ്, റിഷഭ് പന്ത്, നിക്കോളാസ് പൂരൻ, മിച്ചെൽ മാർഷ്, ഷഹബാസ് അഹമ്മദ്, അർഷിൻ കുൽക്കർണി, മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, എം സിദ്ധാർഥ്, ദിഗ്വേഷ് റാട്ടി, പ്രിൻസ് യാദവ്, ആകാശ് സിങ്.
ഗുജറാത്ത് ടൈറ്റൻസ്
ഷെർഫെയ്ൻ റൂതർഫോർഡ്, മഹിപാൽ ലൊംറോർ, കരീം ജന്നത്ത്, ദസുൻ ഷനക, ജെറാൾഡ് കോട്‌സി, കുൽവന്ത് കെജ്രോളിയ എന്നിവരെ ഗുജറാത്ത് ടൈറ്റൻസ് കൈവിട്ടു.
നിലനിർത്തിയവർ ശുഭ്മൻ ഗിൽ, സായ് സുദർശൻ, കുമാർ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്‌ലർ, നിഷാന്ത് സിന്ധു, വാഷിങ്ടൺ സുന്ദർ, അർഷദ് ഖാൻ, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ, ഗുർനൂർ സിങ്, റാഷിദ് ഖാൻ, മാനവ് സുതർ, സായ് കിഷോർ, ജയന്ത് യാദവ്.
ഡൽഹി ക്യാപ്പിറ്റൽസ്
ഫാഫ് ഡു പ്ലെസി, ജേക്ക് ഫ്രേസർ മഗ്യുർക്ക്, മോഹിത് ശർമ, ഹാരി ബ്രൂക്ക്, ഡൊണോവൻ ഫെരേര, മൻവന്ത് കുമാർ, ദർശൻ നൽകാണ്ഡ എന്നിവരെ ഡൽഹി ക്യാപ്പിറ്റൽസ് ഒഴിവാക്കി.
നിലനിർത്തിയവർ ട്രിസ്റ്റൻ സ്റ്റബ്‌സ്, സമീർ റിസ്വി, കരുൺ നായർ, കെ.എൽ രാഹുൽ, അഭിഷേക് പൊറെൽ, അക്ഷർ പട്ടേൽ, അശുതോഷ് ശർമ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപുരാണ വിജയ്, അജയ് മണ്ഡൽ, കുൽദീപ് യാദവ്, മിച്ചെൽ സ്റ്റാർക്ക്, ടി നടരാജൻ, മുകേഷ് കുമാർ, ദുഷ്മന്ത ചമീര.
സൺറൈസേഴ്‌സ് ഹൈദരാബാദ്
എട്ടു താരങ്ങൾ സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും പുറത്തായി. അഭിനവ് മനോഹർ, അതർവ ടെയ്‌ഡെ, സച്ചിൻ ബേബി, വിയാൻമുൾഡർ, മുഹമ്മദ് ഷമി, സിമർജീത് സിങ്, രാഹുൽ ചാഹർ, ആദം സാംപ എന്നിവരാണ് സ്ഥാനം നഷ്ടമായ താരങ്ങൾ.
നിലനിർത്തിയവർ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, അനികേത് വർമ, ഇഷാൻ കിഷൻ, ഹെൻട്രിച്ച് ക്ലാസെൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, കമിന്ദു മെൻഡിസ്, ഹർഷൽ പട്ടേൽ, ബ്രൈഡൻ കാർസ്, പാറ്റ് കമ്മിൻസ്, ജയദേവ് ഉനാട്കട്ട്, എഷാൻ മലിങ്ക, സീഷാൻ അൻസാരി.
റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു എട്ടു പേരെ പുറത്താക്കി. സ്വാസ്തിക് ചികാരിയ, മായങ്ക് അഗർവാൾ, ടിം സെയ്‌ഫേർട്ട്, ലിയാം ലിവിങ്സ്റ്റൺ, മനോജ് ബണ്ഡഗെ, ലുംഗി എൻഗിഡി, ബ്ലെസിങ് മുസറബാനി, മോഹിത് റാട്ടി എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.
നിലനിർത്തിയവർ രജത് പാട്ടിദാർ, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ക്രുനാൽ പാണ്ഡ്യ, സ്വപ്‌നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, റാസിഖ് സലാം ദാർ, അഭിനന്ദൻ സിംഗ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
