കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോർഡ് ഉത്തരവിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വാജി വാഹനം തന്ത്രിയുടെ അവകാശമാണെന്ന് സമാജം വ്യക്തമാക്കി.
അതേസമയം തന്ത്രി കണ്ഠർ രാജീവർക്കു വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണെന്നും, വാഹനം മോഷണം പോയതായി ബോർഡിന് പരാതി നൽകിയിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും യോഗക്ഷേമ സഭയുടെ പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി ആരോപിച്ചു.
2012-ൽ പുറപ്പെടുവിച്ചെന്ന പറയുന്ന ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും, ആചാരപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാനുവലിൽ വ്യക്തമായി പറയുന്നുണ്ടെന്നും, അങ്ങനെയെങ്കിൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ചുമത്തുന്നത് എങ്ങനെയാണെന്നും തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് രേഖാമൂലം നൽകാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
