ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം വിജയിച്ച വെസ്റ്റിൻഡീസ് 3 മത്സരങ്ങളുടെ പരമ്പര 2-1നാണ് വിജയിച്ചു. 25 വർഷങ്ങൾക്ക് ശേഷം ആണ് സ്വന്തം നാട്ടിൽ വെച്ച് വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയിക്കുന്നത്. ഇന്ന് മഴ ശല്യപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 40 ഓവറിൽ 206/9 എന്ന സ്‌കോറാണ് ഉയർത്തിയത്. ഈ സ്‌കോർ ഡക്വർത് ലൂയിസ് നിയമ പ്രകാരം വെസ്റ്റിൻഡീസിന് 34 ഓവറിൽ 188 ആയിരുന്നു ചെയ്‌സ് ചെയ്യേണ്ടിയിരുന്നത്.
ഇംഗ്ലണ്ടിനായി 71 റൺസ് എടുത്ത ഡക്കറ്റും 45 റൺസ് എടുത്ത ലിവിംഗ്‌സ്റ്റോണും ആണ് ബാറ്റു കൊണ്ടു തിളങ്ങിയത്. വെസ്റ്റിൻഡീസിനായി മാത്യു ഫോഡെയും അൽസാരി ജോസഫും 3 വീക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 45 റൺസ് എടുത്ത അതനാസെയുടെയും 50 റൺസ് എടുത്ത കാർടി, 41 റൺസ് എടുത്ത ഷെപേർഡ് എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസ് 31 ഓവറിൽ ലക്ഷ്യം കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്