ബംഗ്ലാദേശിനെതിരെ ടി20 പരമ്പര തൂത്തുവാരി വെസ്റ്റിൻഡീസ്

NOVEMBER 1, 2025, 8:20 AM

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തോൽവിയ്ക്ക് ടി20 പരമ്പര തൂത്തുവാരി വെസ്റ്റിൻഡീസ്. മൂന്നാം ടി20യിൽ 5 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് വിൻഡീസ് പരമ്പര 3-0ത്തിനു പിടിച്ചെടുത്തത്. ഏകദിന പരമ്പര അവർ 2-1നു കൈവിട്ടിരുന്നു. റൊമാരിയോ ഷെഫേർഡ് മത്സരത്തിൽ ഹാട്രിക്ക് വിക്കറ്റുകൾ വീഴ്ത്തി.

മൂന്നാം മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറിൽ അവർ 151 റൺസിൽ ഓൾ ഔട്ടായി. വിൻഡീസ് വെറും 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്ത് വിജയം പിടിച്ചു.
ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോൾ മത്സരത്തിന്റെ 17-ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റെടുത്ത റൊമാരിയോ ഷെഫേർഡ് പിന്നീട് 20-ാം ഓവർ എറിയാനെത്തി ആദ്യ രണ്ട് പന്തുകളിൽ കൂടി വിക്കറ്റെടുത്താണ് ഹാട്രിക്ക് സ്വന്തമാക്കിയത്.

അർധ സെഞ്ച്വറികൾ കണ്ടെത്തിയ ക്യാപ്ടൻ റോസ്റ്റൻ ചെയ്‌സ്, അഖീം അഗുസ്റ്റ എന്നിവരുടെ ബാറ്റിങ് മികവിലാണ് വിൻഡീസ് ജയം സ്വന്തമാക്കിയത്. അഖീം 25 പന്തിൽ 5 സിക്‌സും ഒരു ഫോറും സഹിതം 50 റൺസ് കണ്ടെത്തി. റോസ്റ്റൻ ചെയ്‌സും 50 റൺസാണ് സ്വന്തമാക്കിയത്. താരം 5 ഫോറും ഒരു സിക്‌സും തൂക്കി. 23 പന്തിൽ 34 റൺസെടുത്ത ഓപ്പണർ അമിർ ജാൻഗൂവാണ് തിളങ്ങിയ മറ്റൊരു താരം. അമിർ 5 ഫോറും ഒരു സിക്‌സും അടിച്ചു.

vachakam
vachakam
vachakam

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് നേടിയ 44 റൺസിനിടെ അവർക്ക് ശേഷിച്ച 7 വിക്കറ്റുകൾ നഷ്ടമായി.
ഓപ്പണർ തൻസിദ് ഹസൻ, സെയ്ഫ് ഹസ്സൻ എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത്. തൻസിദ് 62 പന്തിൽ 9 ഫോറും 4 സിക്‌സും സഹിതം 89 റൺസ് അടിച്ചെടുത്ത് ടോപ് സ്‌കോററായി. സെയ്ഫ് 22 പന്തിൽ 23 റൺസും കണ്ടെത്തി. മറ്റൊരാളും അധികം ക്രീസിൽ നിന്നില്ല.

3 വിക്കറ്റുകൾ വീഴ്ത്തിയ പേസർ റൊമാരിയോ ഷെഫേർഡ് ആണ് ബംഗ്ലാദേശിനെ തകർക്കുന്നതിൽ മുന്നിൽ നിന്നത്. ജാസൻ ഹോൾഡർ, ഖരി പിയറി എന്നിവർ 2 വീതം വിക്കറ്റുകൾ സ്വന്തമാക്കി. അകീൽ ഹുസൈൻ, റോസ്റ്റൻ ചെയ്‌സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam