1110 ദിവസങ്ങൾക്ക് ശേഷം വിരാട് കോഹ്ലി ഐ.പി.എല്ലിൽ തന്റെ പേരിന് നേർക്ക് റൺസ് ചേർക്കാനാകാതെ മടങ്ങി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഇതിഹാസത്തിന്റെ 11-ാം ഡക്ക്. എന്നാൽ, കോഹ്ലിയാണോ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായിട്ടുള്ള ഇന്ത്യൻ താരം.
നിലവിൽ ഐ.പി.എല്ലിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയെടുത്ത് പരിശോധിച്ചാൽ അത് മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയാണ്. 272 ഇന്നിങ്‌സുകളിൽ 18 തവണയാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ മടങ്ങിയിട്ടുള്ളത്.
ഒടുവിലായി രോഹിത്ശർമ്മ ഡക്കിൽ പുറത്തായത് കഴിഞ്ഞ സീസണിലാണ്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ സീസണിലെ രണ്ടാം മത്സരത്തിലായിരുന്നു ഇത്. നേരിട്ട നാലാം പന്തിലായിരുന്നു മടക്കം.
നിലവിലെ താരങ്ങളെ മാത്രം പരിഗണിക്കുമ്പോഴാണ് രോഹിതിന്റെ നേർക്ക് ഈ മോശം റെക്കോർഡുള്ളത്. അല്ലെങ്കിൽ ഇന്ത്യൻ താരങ്ങളിൽ ഡക്കുകളുടെ കാര്യത്തിൽ ദിനേശ് കാർത്തിക്ക് ഒപ്പമുണ്ട്. 19 ഡക്കുകൾ സ്വന്തം പേരിലുള്ള ഓസീസ് താരം ഗ്ലെൻ മാക്‌സ്വെല്ലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ സുനിൽ നരെയ്‌നും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
