ബെംഗളൂരുവിൽ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. അതിദാരുണമായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും രംഗത്തെത്തിയത്.
ആര്‍സിബിയുടെ ഔദ്യോഗിക പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിരാട് കോഹ്‌ലിയുടെ പ്രതികരണം. ‘പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഹൃദയം ശരിക്കും തകര്‍ന്നുപോയി’, കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങള്‍ നടത്തിയ ആര്‍സിബി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ആര്‍സിബി മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ ടീം ദുഃഖം രേഖപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്