സച്ചിന് ടെണ്ടുല്‍ക്കറെ പിന്തള്ളി റെക്കോഡ് നേട്ടം കൈവരിച്ച് വിരാട് കോഹ്‌ലി .ഏകദിനത്തില്‍ 14,234 റണ്‍സുള്ള കുമാര്‍ സങ്കക്കാരയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയ മാച്ചില്‍ മറ്റ് നിരവധി നേട്ടങ്ങളും കോഹ്‌ലി സ്വന്തമാക്കി.
ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്ന് മത്സര പരമ്പരയിലെ അവസാന മാച്ചില്‍ 81 പന്തില്‍ നിന്ന് പുറത്താവാതെ 74 റണ്‍സ് നേടി. രോഹിത് ശര്‍മയ്‌ക്കൊപ്പം മാസ്റ്റര്‍ക്ലാസ് ചേസിങിലൂടെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ വിജയവും സമ്മാനിച്ചു.
റണ്‍ ചേസുകളില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ താരമെന്ന റെക്കോഡും 'ചേസ് മാസ്റ്റര്‍' കുറിച്ചു. 69 തവണ ഈ നേട്ടം കൈവരിച്ച സച്ചിന്‍ ദീര്‍ഘകാലമായി കൈവശം വച്ചിരിക്കുന്ന റെക്കോഡുകളിലൊന്നാണ് തകര്‍ന്നത്.
ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ 10 താരങ്ങളില്‍ വച്ച് ഏറ്റവും മികച്ച ശരാശരിയാണ് കോഹ്ലിക്കുള്ളത്. 305 ഏകദിനങ്ങളില്‍ 57.69 ആണ് ശരാശരി. സച്ചിന് 463 ഏകദിന മത്സരങ്ങളില്‍ 44.83 ശരാശരിയാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
