ഫാക്ലാൻഡ് ബാനറുമായി വിജയാഘോഷം: അർജന്റീനൻ താരങ്ങൾക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

JULY 17, 2026, 8:36 AM

ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രകോപനമുണ്ടാക്കുന്ന ഫാക്ലാൻഡ് ബാനറുമായി വിജയാഘോഷം നടത്തിയ അർജന്റീന താരങ്ങൾക്കെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്.

അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അർജന്റീന താരങ്ങൾ വിവാദ ബാനറുമായി രംഗത്തെത്തിയത്.

അർജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡിയും ചേർന്ന് 'ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്' (Las Malvinas son Argentinas - മാൽവിനാസ് അഥവാ ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ വലിയ ബാനറുമായി മൈതാനത്ത് വിജയാഘോഷം നടത്തുകയായിരുന്നു.

vachakam
vachakam
vachakam

ആദ്യം ഗാലറിയിലെ അർജന്റീന ആരാധകർ പ്രദർശിപ്പിച്ച ഈ ബാനർ, ലോ സെൽസോ വാങ്ങി മൈതാനത്ത് വിരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന്മേൽ അച്ചടക്ക നടപടി ആവശ്യമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും ഫിഫ സ്ഥിരീകരിച്ചു.

'സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി, ഫിഫയുടെ സ്വതന്ത്ര അച്ചടക്ക സമിതി നിലവിൽ മാച്ച് റിപ്പോർട്ടുകൾ വിലയിരുത്തുകയും സാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്യുകയാണ്. ഫിഫയുടെ അച്ചടക്ക നിയമങ്ങൾ അനുസരിച്ച് തുടർനടപടികൾ ഇതിന് ശേഷമായിരിക്കും തീരുമാനിക്കുക,' ഫിഫ വക്താവ് വ്യക്തമാക്കി.

ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്റെയും ഫിഫയുടെയും കർശനമായ നിയമങ്ങൾ അനുസരിച്ച് മത്സരങ്ങൾക്കിടയിലോ വിജയാഘോഷങ്ങളിലോ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ ചിത്രങ്ങളോ ഉപയോഗിക്കാൻ പാടില്ല.

vachakam
vachakam
vachakam

നിയമം ലംഘിച്ചാൽ: ഈ നിയമങ്ങൾ ലംഘിക്കുന്ന താരങ്ങൾക്കോ ടീമുകൾക്കോ എതിരെ ഫിഫയ്‌ക്കോ ബന്ധപ്പെട്ട മറ്റ് അസോസിയേഷനുകൾക്കോ ശിക്ഷാനടപടികൾ സ്വീകരിക്കാം.
ഇതിനുമുമ്പും ഇതേ വിഷയത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷന് ഫിഫ പിഴ ചുമത്തിയിട്ടുണ്ട്.

2014ൽ സ്ലൊവേനിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഇതേ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീനയ്ക്ക് ഏകദേശം 20,000 പൗണ്ട് പിഴ ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam