ഡിസി ഓപ്പണിൽ ചരിത്രം കുറിച്ച് ഇതിഹാസ താരം വീനസ് വില്യംസ്. 45-ാം വയസ്സിൽ ഒരു ടൂർലെവൽ സിംഗിൾസ് മത്സരത്തിൽ വിജയം നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതയായി വീനസ് മാറി. നീണ്ട ഇടവേളയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം ഏകദേശം രണ്ട് വർഷത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ സിംഗിൾസ് വിജയമാണിത്.
തന്നേക്കാൾ 22 വയസ്സ് ഇളയ താരമായ പെയ്റ്റൺ സ്റ്റിയേൺസിനെയാണ് വീനസ് വില്യംസ് 6-3, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. പ്രായം ഒരു തടസ്സമല്ലെന്നും ഒരിക്കലും ഒരു കാര്യത്തിൽ നിന്ന് പിന്തിരിയരുതെന്നും ഉള്ള സന്ദേശമാണ് ഈ വിജയത്തിലൂടെ വീനസ് നൽകിയത്. പഴയ ഫോമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വീനസിന്റെ പ്രകടനം ആരാധകർക്ക് ആവേശം നൽകി.
പ്രൊഫഷണൽ ടെന്നീസ് ചരിത്രത്തിൽ 2004ൽ 47 വയസ്സിൽ വിജയം നേടിയ മാർട്ടിന നവരത്തിലോവ മാത്രമാണ് വീനസിനേക്കാൾ പ്രായം കൂടിയ താരം. വീനസിന്റെ അടുത്ത മത്സരം അഞ്ചാം സീഡ് മഗ്ദലീന ഫ്രച്ചിനെതിരെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്