വാൾട്ടറി ബോട്ടാസും സെർജിയോ പെരസും 2026 സീസൺ മുതൽ കാഡിലാക്ക് മത്സരിക്കും. ആദ്യ സീസോണിനായി ഒരുങ്ങുന്ന ടീമിലേക്ക് നിരവധി ഡ്രൈവർമാരെ പരിഗണിച്ചിരുന്നു. എന്നാൽ പരിചയസമ്പത്തുള്ള രണ്ടു ഡ്രൈവർമാരെയാണ് അവർ എടുത്തിരിക്കുന്നത്.
റെഡ് ബുൾ, ഫോഴ്‌സ് ഇന്ത്യ ടീമുകൾക്കായി സെർജിയോ പെരസ് മത്സരിച്ചിട്ടുണ്ട്. മറുഭാഗത് ബോട്ടാസ് അഞ്ച് വർഷം ലൂയിസ് ഹാമിൽട്ടനൊപ്പം മെഴ്സിഡസിലുണ്ടായിരുന്നു.
ഇരുവരും ഒരു വർഷമായി ഫോർമുല വണ്ണിൽ മത്സരിക്കുന്നില്ല. ബോട്ടാസ് നിലവിലെ സീസണിൽ മെഴ്സിഡസിനൊപ്പം റിസേർവ് ഡ്രൈവറായി പ്രവർത്തിക്കുന്നു.
ഫെലിപെ ഡ്രഗോവിച്ച്, മിക്ക് ഷുമാക്കർ, പറ്റോ ഓവാർഡ്, ഗ്വാൻ യു സോ തുടങ്ങിയ യുവ ഡ്രൈവർമാരും പരിഗണനയിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്