പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ഫിഡെ ഗ്രാന്റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ മുൻ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാൻ സോംഗിയെ സമനിലയിൽ കുരുക്കിയതോടെയാണ് എട്ട് പോയിന്റുകളുമായി വൈശാലി ചാമ്പ്യനായത്.
ഒരു ഇന്ത്യൻ വനിതാ ചെസ് താരം രണ്ട് തവണ ഫിഡെ ഗ്രാന്റ് സ്വിസിൽ ചാമ്പ്യനാകുന്നത് ഇതാദ്യം.
തുടർച്ചയായി രണ്ടാം തവണയാണ് വൈശാലി ഫിഡെ ഗ്രാന്റ് സ്വിസ് ചാമ്പ്യനാകുന്നത്. 2023ലും വൈശാലി തന്നെയായിരുന്നു കിരീടം നേടിയത്. ഇത്തവണ ഫിഡെ ഗ്രാന്റ് സ്വിസ് ചാമ്പ്യനായതോടെ വൈശാലി കാൻഡിഡേറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടി.
നിലവിലുള്ള വനിതാ ലോകചാമ്പ്യനുമായി മത്സരിക്കാനുള്ള കാൻഡിഡേറ്റിനെ തെരഞ്ഞെടുക്കാനുള്ള ടൂർണ്ണമെന്റാണ് കാൻഡിഡേറ്റ് ടൂർണ്ണമെന്റ്. ഇക്കുറി ഇന്ത്യയിൽ നിന്നും മൂന്ന് വനിതകൾ കാൻഡിഡേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് വൈശാലി, ഹംപി, ദിവ്യ ദേശ്മുഖ് എന്നിവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്