ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ വൈഭവ് സൂര്യവംശിക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ അണ്ടര്‍-19 ടീമിനായി അടിച്ചുപൊളിക്കുകയാണ് സൂര്യവംശി.
19 വയസ്സ് വരെയുള്ള താരങ്ങളാണ് ടീമിലുള്ളതെങ്കിലും 14കാരന്‍ വൈഭവ് നേരത്തേ തന്നെ ഇന്ത്യയുടെ യൂത്ത് ടീമില്‍ അംഗമാണ്. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഉന്‍മുക്ത് ചന്ദിന്റെ റെക്കോര്‍ഡ് സൂര്യവംശി ഇന്ന് തകര്‍ത്തു.
ബ്രിസ്‌ബേനിലെ ഇയാന്‍ ഹീലി ഓവലില്‍ നടന്ന രണ്ടാം ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് സിക്‌സറുകളാണ് പറത്തിയത്.ഇതോടെ സൂര്യവംശിയുടെ പേരില്‍ 41 യൂത്ത് ഏകദിന സിക്‌സറുകളായി. ഉന്‍മുക്ത് ചന്ദ് 21 മത്സരങ്ങളില്‍ നിന്ന് 38 സിക്‌സറുകള്‍ നേടിയിരുന്നു. സൂര്യവംശിക്ക് ഈ നാഴികക്കല്ല് പിന്നിടാന്‍ 10 ഇന്നിങ്സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ഇന്ത്യക്കാരില്‍ സൂര്യവംശിക്കും ചന്ദിനും ശേഷം യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ യശസ്വി ജയ്‌സ്വാളിന്റെ പേരിലാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജയ്‌സ്വാള്‍ 2018 നും 2020 നും ഇടയില്‍ 27 മത്സരങ്ങളില്‍ നിന്ന് 30 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി, സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ആദ്യ ഐപിഎല്ലില്‍ തന്നെ ബെസ്റ്റ് സ്‌ട്രൈക്ക് റേറ്റ് സീസണ്‍ അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങള്‍ക്ക് ഉടമയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്