വാഷിംഗ്ടൺ: യുഎസ് പൗരനെ / പൗരയെ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡ് ലഭിക്കാനുള്ള ഉറപ്പ് നൽകുന്നില്ലെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി.യുഎസിലെ കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പെർമിറ്റാണ് ഗ്രീൻ കാർഡ് അഥവാ സ്ഥിര താമസ പെർമിറ്റ്.
ഗ്രീൻ കാർഡ് ഉടമകൾ അമേരിക്കൻ പൗരന്മാർക്ക് പൂർണ്ണമായും തുല്യരല്ലെങ്കിലും, യുഎസ് പൗരന്മാർക്ക് സമാനമായ നിരവധി അവകാശങ്ങൾ അവർ ആസ്വദിക്കുന്നു എന്നത് കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ആകർഷകമാക്കുന്നു.
യുഎസ് പൗരത്വം നേടാനുള്ള ഒരു മാർഗം കൂടിയാണിത്. ഒരു അമേരിക്കൻ പൗരനെ വിവാഹം കഴിച്ച് ഗ്രീൻ കാർഡ് നേടാനുള്ള ഒരു മാർഗവുമുണ്ട്. എന്നാൽ ഇപ്പോൾ ട്രംപ് ഭരണകൂടം അതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഗ്രീൻ കാർഡ് ലഭിക്കാൻ യുഎസ് പൗരന്മാരെ വിവാഹം കഴിക്കുന്ന രീതി ഇല്ലാതാക്കാനാണ് നീക്കം.
യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗം വ്യക്തമാക്കുന്നതനുസരിച്ച്, ഒരു യുഎസ് പൗരന്റെ / പൗരയുടെ പങ്കാളി "യുഎസ് പൗരന്റെ / പൗരയുടെ അടുത്ത ബന്ധു" എന്ന വിഭാഗത്തിലാണ് വരുന്നത്. യുഎസ് നിയമപ്രകാരം, അമേരിക്കൻ പൗരരുടെ ഭാര്യാഭർത്താക്കന്മാർ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
എന്നിരുന്നാലും, വിവാഹം ഗ്രീൻ കാർഡിനുള്ള ഉറപ്പ് നൽകില്ലെന്ന് ഇമിഗ്രേഷൻ അറ്റോർണി പറഞ്ഞു. വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. വിവാഹം യഥാർത്ഥമാണോ അതോ രേഖകളിൽ മാത്രമാണോ നിയമപരമായി നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
