ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചേക്കും

JUNE 30, 2026, 9:17 AM

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത അഗ്‌നിപരീക്ഷയ്‌ക്കൊരുങ്ങുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ജൂലായ് 1) ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10നാണ് കളി തുടങ്ങുക. അയർലൻഡിനോട് അപ്രതീക്ഷിക തോൽവി വഴങ്ങിയ പശ്ചാത്തലത്തിൽ മാറ്റങ്ങളോടെയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. 15കാരൻ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ടി20 ലോകകപ്പിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ് ' പുരസ്‌കാരം നേടിയ സഞ്ജു സാംസണ് അയർലൻഡ് പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ 5 റൺസ് മാത്രം നേടിയ സഞ്ജു, ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുന്ന വൈഭവ് സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന.

vachakam
vachakam
vachakam

ടോപ്പ് ഓർഡറിൽ തുടർച്ചയായി മൂന്ന് ഇടംകയ്യൻ ബാറ്റ്‌സ്മാന്മാർ വരുന്നത് ഒഴിവാക്കാൻ ടീം തീരുമാനിച്ചാൽ, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടി വരും. ഇഷാനും അയർലൻഡിനെതിരെ (1 റൺസ്, 12 റൺസ്) ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാനായ അഭിഷേക് ശർമയായിരിക്കും മറ്റൊരു ഓപ്പണർ. അയർലൻഡിനെതിരെ ആദ്യ കളിയിൽ 20 പന്തിൽ 49 റൺസ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ സ്ഥാനം സുരക്ഷിതമാണ്.

ക്യാപ്ടൻ എന്ന നിലയിൽ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ച ശ്രേയസ് അയ്യർക്ക് ഈ മത്സരം ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഒരു ക്യാപ്ടനും തന്റെ ആദ്യ മൂന്ന് ടി20 മത്സരങ്ങളും തോറ്റിട്ടില്ല എന്ന നാണംകെട്ട റെക്കോർഡ് ഒഴിവാക്കാനാകും അയ്യരുടെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാൻ കഴിയാതിരുന്ന മുംബൈ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്‌ഗെയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഓൾറൗണ്ടർ അക്‌സർ പട്ടേലും ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ് എന്നിവരടങ്ങുന്ന പേസ് നിരയും ടീമിൽ തുടരും.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam