ദോഹ : ഏഷ്യാകപ്പ് റൈസിംഗ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ 32 പന്തുകളിൽ സെഞ്ചുറി തികച്ച് ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. യു.എ.ഇയ്ക്ക് എതിരായ മത്സരത്തിൽ 41 പന്തുകളിൽ 11 ഫോറുകളും 15 സിക്‌സുകളുമടക്കം 144 റൺസാണ് ഓപ്പണറായി ഇറങ്ങിയ വൈഭവ് അടിച്ചുകൂട്ടിയത്. 14 വർഷവും 232 ദിവസവും പ്രായമുള്ള വൈഭവ് ട്വന്റി20 ഫോർമാറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരവുമായി.
ഏഷ്യയിലെ യുവതാരങ്ങൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവിന്റേയും ക്യാപ്ടൻ ജിതേഷ് ശർമ്മയുടേയും (83*) മികവിൽ 297/4 എന്ന സ്‌കോർ ഉയർത്തി. മറുപടിക്കിറങ്ങിയ യു.എ.ഇയ്ക്ക് 149ലേ എത്താനായുള്ളൂ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കാൻ തുടങ്ങി. ഓപ്പണിങ്ങ് ബാറ്റർ പ്രിയാംശ് ആര്യ (10), നമാൻധിർ (34), നേഹാൾ വധീര (14) എന്നിവരെ ചെറിയ സ്‌കോറിന് നഷ്ടമായ ഇന്ത്യയ്ക്കുവേണ്ടി വെറും 42 പന്തിൽ 144 റൺസ് (15 സിക്‌സറും 11 ഫോറും) നേടിയ ശേഷമാണ് 13-ാം ഓവറിൽ പുറത്തായത്. ജിതേഷ് ശർമ്മ 32 പന്തിൽ 8 ബൗണ്ടിറും 6 സിക്‌സും സഹിതം 83 റൺസാണ് നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
