ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വിരാട് കോഹ്ലി രംഗത്ത്. ഇന്നലെ ലണ്ടനില്‍ നടന്ന യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോഹ്ലി മനസ് തുറന്നത്.
എല്ലാവരും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയെ മിസ് ചെയ്യുന്നുവെന്ന് പരിപാടിയുടെ അവതാരകനായ ഗൗരവ് കപൂര്‍ വിരാട് കോലിയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞപ്പോഴായിരുന്നു കോഹ്ലി തന്റെ ഭാഗം വ്യക്തമാക്കിയത്.
ഞാനെന്‍റെ താടി രണ്ട് ദിവസം മുമ്പാണ് കളര്‍ ചെയ്തത്. എല്ലാ നാലു ദിവസം കുടുമ്പോഴും താടി കളര്‍ ചെയ്യേണ്ടിവരുമ്പോള്‍ തന്നെ തിരിച്ചറിവുണ്ടാകുമല്ലോ, നമ്മുടെ സമയമായെന്ന് എന്നായിരുന്നു കോലിയുടെ തമാശ കലര്‍ന്ന മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്